ഒരു അവസരം കൂടി വഴുതിമാറുന്നു.കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നത് കളിക്കാരെയുമല്ല.പറയാനുള്ളത് നിങ്ങളോട് മാത്രമാണ്.ദയയുടെ ചെറിയൊരു കണിക പോലും നിങ്ങൾ അർഹിക്കുന്നില്ല.ഓവർസീസ് മുന്നിൽ നിൽക്കുമ്പോൾ എന്തിനായിരുന്നു ഒരു ശ്രീലങ്കൻ സീരീസ് കൂടി ?ആഫ്രിക്ക തരാമെന്നു പറഞ്ഞ വാം അപ്പ് മാച്ച് പോലും ധാർഷ്ട്യത്തോടെ നിങ്ങൾ വേണ്ടെന്നു പറഞ്ഞു.പണം മാത്രം target ചെയ്തു മൂന്നു വർഷത്തോളമായി ഈ ടീമിന് ഓവർസീസ് പരമ്പരകളില്ല!
വർഷങ്ങളായി നാട്ടിൽ ഒന്നും രണ്ടും ടെസ്റ്റിന്റെയൊക്കെ സീരീസുകൾ തട്ടിക്കൂട്ടി തുടർ പരമ്പര വിജയങ്ങളുടെ കണക്കുകൾ വർദ്ദിപ്പിച്ചുകൊണ്ടിരുന്നു.ഇതിനപ്പുറം ഒന്നില്ലാത്ത രീതിയിൽ ഒരിന്ത്യൻ ടീമിന് ഈ കാലഘട്ടത്തിൽ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല പ്ലെയേഴ്‌സ് ആണ് ഈ സീരീസ് കളിച്ചത്,ചരിത്രത്തിൽ ഇതുവരെ കിട്ടിയതിൽ വെച്ച് തന്നെ ഏറ്റവും മികച്ച ബൗളിംഗ് അറ്റാക്കും.എന്നിട്ടുംടീമെന്ന നിലയിൽ എന്തുകൊണ്ട് ഓവർസീസിൽ നമ്മൾ വട്ടപ്പൂജ്യമായി മാറുന്നു ?
മൂന്നു വർഷമായി മുട്ടൊപ്പം പന്തു പൊങ്ങുന്ന കട്ടക്കുഴികളിൽ കളിച്ച കളിക്കാരെ ഒരു സുപ്രഭാതത്തിൽ കൊണ്ടുപോയി തലപ്പൊക്കത്തിൽ പന്തു ചീറി പായുന്ന ഗ്രീൻ ടോപ്പിലേക്കാണ് നിങ്ങൾ ആനയിച്ചിറക്കിയത് .എന്തു കരുതി എന്നിട്ടു ? നുമ്മ world best അല്ലേ..9 consecutive series wins ഇല്ലേ..
ഇവരൊക്കെ അമാനുഷികരാണെന്നോ ? എന്നിട്ടെന്തായി ?ഇനി നിങ്ങൾ കണ്ണിൽ പൊടിയിടാനായി പറയുമായിരിക്കും Kohli 150 അടിച്ചില്ലേ...രോഹിത് 47 അടിച്ചില്ലേ..പാണ്ഡ്യ 93 അടിച്ചില്ലേ..പിന്നെന്തു വേണം..ഇനീം പ്രശ്നാച്ചാ IPL വരുമ്പോ നുമ്മ ഞെരിക്കൂല്ലേ..അപ്പൊ മണ്ടൻ ഫാൻസ് എല്ലാം മറക്കൂല്ലേ..മുംബൈ എന്നും ചെന്നൈ എന്നുമൊക്കെ ചേരി തിരിയുമ്പോ വീണ്ടും ഇതൊക്കെ വിറ്റു കാശാക്കാമെന്നു ഊറി ചിരിക്കുകയാണ് നിങ്ങൾ.എത്ര തോറ്റാലും ഈ ഉമ്മാക്കികളൊക്കെ കാട്ടി ആരാധകരെ പിടിച്ചു നിർത്താമെന്ന അഹന്തയാണ് നിങ്ങൾക്ക്.പ്രിയപ്പെട്ട BCCI...പണത്തിനു വേണ്ടി ഒരു ജനതയുടെ വികാരത്തെ കൊല ചെയ്യരുത്.കളിക്കാരെ ഞങ്ങൾക്ക് വിശ്വാസമാണ്.പക്ഷേ അവർക്ക് വിദേശങ്ങളിൽ ജയിക്കണമെങ്കിൽ അതിനുള്ള സാഹചര്യങ്ങൾ കൂടി നിങ്ങൾ ഒരുക്കണം.ഇന്ത്യയിലെ സ്പിൻ പിച്ചുകളിൽ കുറച്ച് പന്തുകൾ തുടർച്ചയായി മുട്ടി നിന്നാൽ പൂജാര ഒരിക്കലും ദ്രാവിഡ് ആവില്ല,സെഞ്ചുറികളല്ല സച്ചിനെ ക്രിക്കറ്റിലെ ദൈവമാക്കിയത്,രോഹിത് odi യിൽ 200 കൾ വാരിക്കൂട്ടിയാൽ ടെസ്റ്റ് ക്രിക്കറ്റിനെ re define ചെയ്ത വീരുവിന് സമനാകില്ല,ഒരു വി വി എസ് പോലും സ്വന്തം നിഴലിനോട് വരെ യുദ്ധം ചെയ്താണ് വെരി വെരി സ്‌പെഷ്യൽ ആവുന്നത്...
വീണ്ടും വീണ്ടും ആരാധകരെ നോക്കി കൊഞ്ഞനം കുത്തരുതു.ഇനിയും IPL ഉം ഹോം സീരീസ് വിജയങ്ങളും കാട്ടി പരാജയങ്ങളിൽ നിന്നും കാഴ്ചകളെ മറച്ചുപിടിക്കാൻ ശ്രമിക്കരുത്.
ഈ ടീമിന് ,സിംബാബ്വെയോട് പോലും തോറ്റമ്പി നിലയില്ലാക്കയത്തിലേക്കു യാത്രയായിക്കൊണ്ടിരിക്കുന്ന ശ്രീലങ്കയോട് കളിച്ചു ഉന്മാദിച്ചിട്ടു ആരെയും ഒന്നും തെളിയിക്കാനില്ല എന്നു മനസ്സിലാക്കൂ..രാജ്യാതിർത്തികൾ കടന്നും മികച്ച പ്രകടനങ്ങൾ വരുമ്പോഴാണ് ഇതിഹാസങ്ങൾ ജനിക്കുന്നതും അവർ ചരിത്രത്തിൽ അടയാളപ്പെടുന്നതും.

0 comments:
Post a Comment