ആരാധകര്‍ക്കൊപ്പം ദുഖം പങ്കുവെച്ച് സൂപ്പര്‍ താരങ്ങളും: ചെന്നൈ ടീം വേറെ ലെവല്‍!



കാവേരിദ നദീജലവുമായി ബന്ധപ്പെട്ട് ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം വേദി പൂനെയിലേക്ക് മാറ്റിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് താരങ്ങള്‍. ചെപ്പോക്കിലെ എം ചിദംബരം സ്‌റ്റേഡിയമായിരുന്ന ചെന്നൈയുടെ ഹോം സ്‌റ്റേഡിയം. എന്നാല്‍, കാവേരിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമായതോടെയാണ് വേദി പൂനെയിലേക്ക് മാറ്റിയത്.  ഇതില്‍ ചെന്നൈ ആരാധകര്‍ക്ക് കനത്ത നിരാശയുണ്ടെന്നും തൃപ്തരല്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചെന്നൈ സൂപ്പര്‍ താരങ്ങളായ സുരേഷ് റെയ്‌ന, ഷെയ്ന്‍ വാട്‌സണ്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ തങ്ങളും തൃപ്തരല്ലെന്നും ഹോം സ്‌റ്റേഡിയത്തിലെ ആരാധകരെ തങ്ങള്‍ക്ക് മിസ് ചെയ്യുമെന്നും അറിയിച്ചു.  ബാറ്റിങ് പരിശീലകന്‍ മൈക്ക് ഹസി, പരിശീലകന്‍ സ്റ്റീവന്‍ ഫ്‌ളെമിങ് എന്നിവരും സങ്ങളുടെ സങ്കടം ട്വിറ്ററിലൂടെ അറിയിച്ചു. ചെന്നൈയുടെ ശേഷിക്കുന്ന ആറ് ഹോം മത്സരങ്ങള്‍ പൂനെയിലായിരിക്കും നടക്കുക. തിരുവനന്തപുരം, വിശാഖപട്ടണം, രാജ്‌കോട്ട് എന്നീ വേദികള്‍ ചെന്നൈയുടെ ഹോം സ്‌റ്റേഡിയത്തിനായി പരിഗണിച്ചിരുന്നെങ്കിലും അവസാനം പൂനെയെ തെരഞ്ഞെടുക്കുകയായിരുന്നു.  കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മത്സരത്തിനിടെ സ്റ്റേഡിയത്തിനകത്തും പുറത്തും പ്രക്ഷോഭം നടന്നിരുന്നു. ചെന്നൈ താരം രവീന്ദ്ര ജഡേജയ്ക്് നേരെ ഷൂവേറ് വരെ നടന്നു. തുടര്‍ന്ന് നാല് നാം തമിളര്‍ കക്ഷി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നൈയില്‍ നിന്ന് ഐപിഎല്‍ വേദി മാറ്റിയത്.  കാവേരി ജല മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ തമിഴ്നാട്ടിലെ എല്ലാ കക്ഷികളും പ്രതിഷേധത്തിലാണ്. മത്സരത്തിന് മുമ്പ് കൂടുതല്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയെ കണ്ടിരുന്നു. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് ചെന്നൈയിലേക്ക് ഐപിഎല്‍ മടങ്ങിയെത്തിയത്.  നേരത്തെ ഐ.പി.എല്ലിനെതിരേ ശക്തമായ നിലപാടുമായി നടന്‍ രജനീകാന്ത് രംഗത്തെത്തിയിരുന്നു. ഐ.പി.എല്‍ കളിക്കാനുള്ള സമയമല്ലിതെന്നും കാവേരി പ്രശ്നത്തിലെ പ്രതിഷേധം ഐ.പി.എല്‍ വേദിയിലുണ്ടാകണമെന്നുമാണ് രജനി പറഞ്ഞത്. കാവേരി വിഷയത്തില്‍ ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ നടത്തുന്ന ഉപവാസ വേദിയിലാണ് രജനീകാന്ത് തന്റെ നിലപാട് വ്യക്തമാക്കിയത്

0 comments:

Post a Comment