കാവേരി നദീജലവുമായി ബന്ധപ്പെട്ട തര്‍ക്കം നടക്കുന്നതിനെ തുടര്‍ന്ന് ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഹോം വേദി പൂനെയിലേക്ക് മാറ്റിയതില്‍ ചെന്നൈ ആരാധകര്‍ക്കുള്ള നിരാശ പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ചെപ്പോക്കിലെ എം ചിദംബരം സ്റ്റേഡിയമായിരുന്ന ചെന്നൈയുടെ ഹോം സ്റ്റേഡിയം. എന്നാല്‍, കാവേരിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമായതോടെയാണ് വേദി പൂനെയിലേക്ക് മാറ്റിയത്. രണ്ട് വര്‍ഷത്തിന് ശേഷം വിരുന്നെത്തിയ ഐ പി എല്‍ കണ്‍നിറഞ്ഞു കാണും മുമ്പ് ചെന്നൈ നഗരത്തോട് വിടപറഞ്ഞതില്‍ ആരാധകര്‍ ഏറെ വിഷമത്തിലാണ്. ഇത് ബ്രേക്ക് അപ്പിനേക്കാള്‍ നീചകരം എന്നാണ് ആരാധകരില്‍ ചിലര്‍ പ്രതികരിച്ചിരിക്കുന്നത്.ചെന്നൈയുടെ ശേഷിക്കുന്ന ആറ് ഹോം മത്സരങ്ങള്‍ പൂനെയിലായിരിക്കും നടക്കുക. തിരുവനന്തപുരം, വിശാഖപട്ടണം, രാജ്‌കോട്ട് എന്നീ വേദികള്‍ ചെന്നൈയുടെ ഹോം സ്‌റ്റേഡിയത്തിനായി പരിഗണിച്ചിരുന്നെങ്കിലും അവസാനം പൂനെയെ തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മത്സരത്തിനിടെ സ്റ്റേഡിയത്തിനകത്തും പുറത്തും പ്രക്ഷോഭം നടന്നിരുന്നു. ചെന്നൈ താരം രവീന്ദ്ര ജഡേജയ്ക് നേരെ ഷൂവേറ് വരെ നടന്നു. തുടര്‍ന്ന് നാല് നാം തമിളര്‍ കക്ഷി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നൈയില്‍ നിന്ന് ഐപിഎല്‍ വേദി മാറ്റിയത്. കാവേരി ജല മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ തമിഴ്നാട്ടിലെ എല്ലാ കക്ഷികളും പ്രതിഷേധത്തിലാണ്. മത്സരത്തിന് മുമ്പ് കൂടുതല്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയെ കണ്ടിരുന്നു. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് ചെന്നൈയിലേക്ക് ഐപിഎല്‍ മടങ്ങിയെത്തിയത്. നേരത്തെ ഐ.പി.എല്ലിനെതിരേ ശക്തമായ നിലപാടുമായി നടന്‍ രജനീകാന്ത് രംഗത്തെത്തിയിരുന്നു. ഐ.പി.എല്‍ കളിക്കാനുള്ള സമയമല്ലിതെന്നും കാവേരി പ്രശ്നത്തിലെ പ്രതിഷേധം ഐ.പി.എല്‍ വേദിയിലുണ്ടാകണമെന്നുമാണ് രജനി പറഞ്ഞത്. കാവേരി വിഷയത്തില്‍ ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ നടത്തുന്ന ഉപവാസ വേദിയിലാണ് രജനീകാന്ത് തന്റെ നിലപാട് വ്യക്തമാക്കിയത്
ചെന്നൈ ആരാധകര്‍ സങ്കടക്കടലില്‍; ഐപിഎല്‍ വേദിമാറ്റത്തില്‍ പ്രതിഷേധത്തിര
April 12, 2018
No Comments

0 comments:
Post a Comment