ചെന്നൈയ്ക്ക് പിന്നാലെ ഡല്‍ഹിയും ഹോം മത്സരങ്ങള്‍ മാറ്റാന്‍ നിര്‍ബദ്ധിതരാകുന്നു. ഫിറോസ് ഷാ കോട്‌ലയാണ് നിലവില്‍ ഡല്‍ഹിയുടെ ഹോം മാച്ചുകള്‍ നടക്കുന്നത്. ടെലിവിഷന്‍ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട ഡല്‍ഹി കോടതിയിലുള്ള കേസാണ് വേദിമാറ്റത്തിന് ഡല്‍ഹിയെ പ്രേരിപ്പിക്കുന്നത് . കാണ്‍പൂര്‍, രാജ്ക്കോട്ട്, ഇന്‍ഡോര്‍, റായ്പൂര്‍ എന്നീ വേദികളാണ് ഡെയര്‍ ഡെവിള്‍സിന്റെ പരിഗണനയിലുള്ള സ്റ്റേഡിയങ്ങള്‍. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സി ഇ ഒ ഹേമന്ത് ദുവ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. ഏപ്രില്‍ 18നാണ് കോടതിയില്‍ കേസ് വരുന്നത്. വേദിമാറ്റത്തെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരണമെങ്കില്‍ 18 വരെ കാത്തിരിക്കേണ്ടതായുണ്ട്. പഞ്ചാബിനെതിരെ ഈ മാസം 23നാണ് ഡല്‍ഹിയുടെ ആദ്യ ഹോം മത്സരം നടക്കുക. ഐപിഎല്‍ വെബ്‌സൈറ്റിലുള്‍പ്പടെ ഡല്‍ഹിയുടെ മത്സരം ഫിറോസ് ഷാ കോട്‌ലയില്‍ വച്ച് നടക്കുമെന്നാണ് കാണിച്ചിരിക്കുന്നത്. കേസില്‍ ഉടന്‍ തീരുമാനമായില്ല എങ്കില്‍ വേദി മാറ്റുമെന്ന് ബി സി സി ഐ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനെ ഡയര്‍ ഡെവിള്‍സ് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. നിലവില്‍ മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല എങ്കില്‍ ഫിറോസ് ഷാ കോട്ലയില്‍ തന്നെ കളി നടക്കുമെന്നും ഡെവിള്‍സ് മാനേജ്മെന്റ് വ്യക്തമാക്കി.
ഡല്‍ഹിയും പ്രതിസന്ധിയില്‍
April 13, 2018
No Comments

0 comments:
Post a Comment