മൂന്നാം ടെസ്റ്റിലും പിച്ച് ഇന്ത്യക്ക് വെല്ലുവിളിയാവും.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിലും പിച്ച് ഇന്ത്യയ്ക്ക് വെല്ലുവിളിയാകും. ജോഹാനസ്ബർഗ്ഗിലെ വാണ്ടറേഴ്സിൽ ഫാസ്റ്റ് ബോളർമാരെ തുണയ്ക്കുന്ന പിച്ചാണ് അവസാന മത്സരത്തിന് തയ്യാറാക്കിയിരിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റിലും പേസ് ബോളിംഗ് അനുകൂല പിച്ചുകളിൽ ഇന്ത്യൻ ബാറ്റിംഗ് തകർന്നടിയുകയായിരുന്നു.കഴിഞ്ഞ മത്സരത്തിൽ സ്പിന്നർമാർക്കും പിച്ചിൽ നിന്ന് ചെറിയ തോതിലുള്ള സഹായം ലഭിച്ചിരുന്നെങ്കിലും മൂന്നാം ടെസ്റ്റിൽ അതുണ്ടാകില്ലെന്ന് ക്യൂറേറ്റർ ബുതലെസി പറയുന്നു. ക്യൂറേറ്ററുടെ വാക്കുകൾ ഇങ്ങനെ ” ദക്ഷിണാഫ്രിക്കൻ ടീമിന്റെ ആവശ്യപ്രകാരം പേസ് ബൗളിംഗിന് അനുകൂലമായ പിച്ചാണ് ഒരുക്കിയിരിക്കുന്നത്‌. പിച്ചിൽ പച്ചപ്പ് നിർത്തിയിട്ടുണ്ട്. മികച്ച പേസും ബൗൺസും ഈ പിച്ചിൽ നിന്ന് പേസർമാർക്ക് ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല. സ്പിന്നർമാർക്ക് യാതൊരു സഹായവും നൽകാത്ത ഈ പിച്ചിൽ പക്ഷെ മത്സരഫലം ഉറപ്പായും ഉണ്ടാകും ” അദ്ദേഹം പറഞ്ഞു നിർത്തി.മുൻ മത്സരങ്ങളിലെ പിച്ചിനെക്കുറിച്ച് നിരവധി വിമർശനങ്ങൾ വന്നിരുന്നതിനാൽ ഏറെ ശ്രദ്ധ ചെലുത്തിയാണ് ആതിഥേയർ ജൊഹാനസ്ബർഗിലെ പിച്ച് ശരിയാക്കിയിരിക്കുന്നത്. രണ്ട് ടെസ്റ്റുകളിലും ദക്ഷിണാഫ്രിക്കൻ പേസ് ബൗളർമാർക്ക് മുന്നിൽ ടീം ഇന്ത്യ ആയുധം വെച്ച് കീഴടങ്ങുകയായിരുന്നു. മൂന്നാം മത്സരത്തിലും പേസ് അനുകൂല പിച്ചായിരിക്കും ഉണ്ടാവുക എന്നതിനാൽ അവസാന പോരാട്ടവും ഇന്ത്യയ്ക്ക് കടുപ്പമേറിയതാവും എന്ന് തീർച്ച.ആദ്യ രണ്ട് ടെസ്റ്റിലും പേസ് ബോളിംഗ് അനുകൂല പിച്ചുകളിൽ ഇന്ത്യൻ ബാറ്റിംഗ് തകർന്നടിയുകയായിരുന്നു.കഴിഞ്ഞ മത്സരത്തിൽ സ്പിന്നർമാർക്കും പിച്ചിൽ നിന്ന് ചെറിയ തോതിലുള്ള സഹായം ലഭിച്ചിരുന്നെങ്കിലും മൂന്നാം ടെസ്റ്റിൽ അതുണ്ടാകില്ലെന്ന് ക്യൂറേറ്റർ ബുതലെസി പറയുന്നു.


0 comments:

Post a Comment