അന്ന് ശ്രീശാന്തിന്‍റെ തല എറിഞ്ഞുടയ്ക്കാന്‍ തോന്നി: വിവാദ വെളിപ്പെടുത്തലുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം

ജൊഹന്നസ്ബര്‍ഗ്: ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാകില്ല മലയാളി താരം ശ്രീശാന്തും ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്ദ്രെ നെലും തമ്മിലുള്ള വാക്പോര്. നെലിനെ അതിര്‍ത്തിക്കപ്പുറത്തേക്ക് പറത്തിയ ശേഷമുള്ള ശ്രീശാന്തിന്റെ ബാറ്റ് വീശിയുള്ള ഡാന്‍സ് അന്ന് വലിയ ചര്‍ച്ചായിരുന്നു. ഇന്ത്യ 2006ല്‍ രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയില്‍ ദക്ഷിണാഫ്രിക്കയില്‍ എത്തിയപ്പോളായിരുന്നു സംഭവം. എന്നാല്‍ സംഭവത്തില്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് നെല്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. മത്സരത്തില്‍ ശ്രീശാന്തിന്റെ തല എറിഞ്ഞു പൊളിക്കാന്‍ തോന്നിയിരുന്നുവെന്ന് നെല്‍ പറയുന്നു. അതേസമയം മത്സരത്തിലെ വീറുംവാശിയും കൊണ്ടാണ് അങ്ങനെ തോന്നിയതെന്നും ഡ്രസിംഗ് റൂമിലെത്തി ഇന്ത്യന്‍ താരത്തെ കണ്ട് പ്രശ്നങ്ങള്‍ പരിഹരിച്ചതായും നെല്‍ വെളിപ്പെടുത്തി.ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടെസ്റ്റ് മത്സരം നടക്കുന്ന വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിലാണ് സംഭവം അരങ്ങേറിയത് എന്നതാണ് വിഷയം വീണ്ടും ചര്‍ച്ചകളിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ വാണ്ടറേഴ്‌സില്‍ നാല് തവണ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ മൂന്നെണ്ണം സമനിലയിലാവുകയും ഒരു മത്സരത്തില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു. 24ന് നടക്കുന്ന അവസാന ടെസ്റ്റില്‍ ജയിച്ച് മാനം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. 

0 comments:

Post a Comment