ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തണമെങ്കില്‍ ഫിറ്റ്‌നസ് ടെസ്റ്റായ യോ-യോ ടെസ്റ്റ് വിജയിക്കണമെന്നിരിക്കെ മുന്‍ ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിംഗിനും സുരേഷ് റെയ്‌നയ്ക്കും കടുത്ത തിരിച്ചടി. 2019 ലോകകപ്പ് മുന്നില്‍ കണ്ട് യോ-യോ ടെസ്റ്റിന്റെ മാനദണ്ഡം ഉയര്‍ത്താന്‍ ബിസിസഐ ഒരുങ്ങുന്നുഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തണമെങ്കില്‍ ഫിറ്റ്‌നസ് ടെസ്റ്റായ യോ-യോ ടെസ്റ്റ് വിജയിക്കണമെന്നിരിക്കെ മുന്‍ ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിംഗിനും സുരേഷ് റെയ്‌നയ്ക്കും കടുത്ത തിരിച്ചടി. 2019 ലോകകപ്പ് മുന്നില്‍ കണ്ട് യോ-യോ ടെസ്റ്റിന്റെ മാനദണ്ഡം ഉയര്‍ത്താന്‍ ബിസിസഐ ഒരുങ്ങുന്നു. ഈ വര്‍ഷം മുതല്‍ 16.5 ആയി ടെസ്റ്റ് പാസ്സാകുവാനുള്ള കുറഞ്ഞ സ്‌കോര്‍ പുനക്രമീകരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ ഘട്ടമായി 16.5ഉം പിന്നീട് സ്‌കോര്‍ 17 ആക്കിയും ബിസിസിഐ തീരുമാനിക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. നേരത്തെ യുവരാജും സുരേഷ് റെയ്‌നയും യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടത് ഇരുവരുടേയും ടീം ഇന്ത്യന്‍ പ്രവേശനം തന്നെ ഇല്ലാതാക്കിയിരുന്നു. അതെസമയം പുതുക്കിയ മാനദണ്ഡം ഇന്ത്യന്‍ താരങ്ങള്‍ക്ക് അനായാസം മറികടക്കാനാകുമെന്നാണ് വിവിധ പരിശീലകരുടെ അഭിപ്രായം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിന്റെ അഭിപ്രായത്തില്‍ 17.5 പോയിന്റ് മറികടക്കുക എന്നതാണ് ശ്രമകരം. 16.5-17 സ്‌കോറുകള്‍ അത്ര പ്രയാസകരമല്ല എന്നാണ് കാര്‍ത്തിക് പറയുന്നത്.
0 comments:
Post a Comment