അവിശ്വസനീയം! രണ്ടാം പറക്കും ജോണ്ടിയായി ഈ ഇന്ത്യന്‍ താരം

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ അമ്പരപ്പിക്കുന്ന ഫീല്‍ഡിംഗ് പ്രകടനവുമായി മുന്‍ ഇന്ത്യന്‍ താരം വിനയ് കുമാര്‍. പഞ്ചാബിനെതിരെ മത്സരത്തിലാണ് കര്‍ണാടക ക്യാപ്റ്റന്‍ കൂടിയായ വിനയ് കുമാര്‍ അമ്പരപ്പിക്കുന്ന ഫീല്‍ഡിം പ്രകടനം കാഴ്ച്ചവെച്ചത്.പഞ്ചാബ് താരം ഗുര്‍കീരത്ത് സിംഗിനെയാണ് വിനയ് കുമാര്‍ മികച്ച റണ്ണൗട്ട് പ്രകടനത്തിലൂടെ പുറത്താക്കിയത്. സ്റ്റംമ്പിലേക്ക് വായുവില്‍ ഉയര്‍ന്ന് ചാടിയായിരുന്നു വിനയ് കുമാറിന്റെ ഫീല്‍ഡിംഗ് പ്രകടനം.1992ലെ ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്‌സ് നടത്തിയ അവിശ്വസനീയ ഫീല്‍ഡിംഗ് പ്രകടനത്തോട് സാമ്യമുളളതായിരുന്നു ഈ പ്രകടനം. അന്ന് മത്സരത്തിന്റെ 31ാം ഓവറിലായിരുന്നു ഡൈവ് ചെയ്ത് കൊണ്ട് പാക് താരത്തെ ജോണ്ടി റണ്ണൗട്ടാക്കിയത്.മത്സരശേഷം ഈ വീഡിയോ പങ്കുവെച്ച് കൊണ്ട് വിനയ് കുമാര്‍ എഴുതി. ‘ 1992ല്‍ താങ്കളുടെ പ്രകടനം കണ്ടത് മുതല്‍ തുടങ്ങിയതാ അതുപോലൊന്ന് ചെയ്യാന്‍ മോഹം’ എന്നാല്‍ ഉടന്‍ ജോണ്ടിയുടെ മറുപടിയെത്തി. 92 ലോകകപ്പില്‍ തന്റെ പ്രകടനം കാണാന്‍ മാത്രം വിനയ് കുമാറിന് വയസ്സുണ്ടായിരുന്നോ എന്നായിരുന്നു തമാശ രൂപേണേയുളള അദ്ദേഹത്തിന്റെ സംശയം. ഉടന്‍ യൂട്യൂബിന് നന്ദിയെന്ന് പറഞ്ഞ് കൊണ്ട് വിനയ് കുമാറും രംഗത്ത് വന്നു.


0 comments:

Post a Comment