ഐപിഎല്‍ തീയ്യതിയും സമയക്രമവും പ്രഖ്യാപിച്ചു.

ക്രിക്കറ്റ് ആരാധകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന 11മത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തീയ്യതിയും സമയ ക്രമവും പ്രഖ്യാപിച്ചു. ഏപ്രില്‍ ഏഴ് മുതല്‍ മെയ് 27 വരെയാണ് ഐപിഎല്‍ മത്സരങ്ങള്‍ നടക്കുക. ഐ പി എല്‍ കമ്മീഷണര്‍ രാജീവ് ശുക്ലയാണ് ഇക്കാര്യം മാധ്യമങ്ങെേള അറിയിച്ചത്.അതെസമയം പതിവിന് വിപരീതമായി സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. വൈകിട്ട് നാലിന് നടന്നിരുന്ന മത്സരം 5.30നും എട്ട് മണിക്ക് നടന്നിരുന്ന മത്സരം ഏഴ് മണിയ്ക്കും നടക്കും.ഏപ്രില്‍ ഏഴിന് മുബൈയിലാണ ആദ്യ മത്സരം നടക്കുക. മെയ് 27ന് മുംബൈ തന്നെയാണ് ഫൈനലും നടക്കുന്നത്. ഐപിഎല്‍ ഉദ്ഘാടന ചടങ്ങ് ഏപ്രില്‍ ആറിന് മുംബൈയില്‍ വെച്ചുതന്നെ നടക്കും.നിരവധി മാറ്റങ്ങളോടെയാണ് ഇത്തവണ ഐ പി എല്‍ വരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഐ പി എല്‍ സംപ്രേക്ഷണാവകാശം നേടിയെടുത്ത സ്റ്റാര്‍ നെറ്റ്വര്‍ക്ക് വിവിധ പരിപാടികളാണ് ഐ പി എല്ലിനോടനുബന്ധിച്ച് സംപ്രേക്ഷണം ചെയ്യുക.ഈ മാസം 27, 28 തിയതികളോടെ ഏതൊക്കെ ടീമില്‍ ആരൊക്കെയെന്ന് ആരാധകര്‍ക്കു ബോധ്യപ്പെടും. അതേസമയം, ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളെയും പഴയ ടീമുകള്‍ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. ഐ പി എല്ലിന്റെ ഉദ്ഘാടന ചടങ്ങ് ഏപ്രില്‍ ആറിനാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഐ പി എല്‍ സംപ്രേക്ഷണാവകാശം നേടിയെടുത്ത സ്റ്റാര്‍ നെറ്റ്വര്‍ക്ക് വിവിധ പരിപാടികളാണ് ഐ പി എല്ലിനോടനുബന്ധിച്ച് സംപ്രേക്ഷണം ചെയ്യുക.ഈ മാസം 27, 28 തിയതികളോടെ ഏതൊക്കെ ടീമില്‍ ആരൊക്കെയെന്ന് ആരാധകര്‍ക്കു ബോധ്യപ്പെടും. അതേസമയം, ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളെയും പഴയ ടീമുകള്‍ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. ഐ പി എല്ലിന്റെ ഉദ്ഘാടന ചടങ്ങ് ഏപ്രില്‍ ആറിനാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.


0 comments:

Post a Comment