അവന്റെ പ്രകൃതമാണ് എനിക്കിഷ്ടം’; പ്രശംസിച്ച് രവി ശാസ്ത്രി

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ഇടംങ്കയ്യന്‍ ബാറ്റ്‌സ്മാനായ സുരേഷ് റെയ്‌ന. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ പകരം വയ്ക്കാനാകാത്ത സ്ഥാനം അലങ്കരിച്ചിരുന്ന റെയ്‌ന കഴിഞ്ഞ കുറച്ച് നാളുകളായി ടീമിനു പുറത്തായിരുന്നു.ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി ട്വന്റി പരമ്പരയിലേക്ക് മടങ്ങിയെത്തിയ റെയ്‌ന തന്നെ തിരികെ വിളിച്ചത് ശരിയായ തീരുമാനമാണെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ടൂര്‍ണ്ണമെന്റില്‍ കാഴ്ചവെച്ചത്.  ദേശീയ ടീമില്‍ കാലങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ താരമാണെന്നതിന്റെ യാതൊരു സൂചനകളും നല്‍കാതെ തന്റെ തനതു ശൈലിയില്‍ അടിച്ച് തകര്‍ത്ത താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദേശീയ ടീം പരിശീലകന്‍ രവി ശാസ്ത്രി. റെയ്‌നയുടെ ഈ കഴിവു തന്നെയാണ് അദ്ദേഹത്തിന്റെ പ്രധാന സവിശേഷതയെന്നാണ് ശാസ്ത്രി പറയുന്നത്.  ‘അദ്ദേഹം പരിചയ സമ്പന്നനായ താരമാണ്. പരിചയസമ്പന്നത കൊണ്ട് എന്ത് ചെയ്യാന്‍ കഴിയുമെന്നത് തന്നെയാണ് അയാള്‍ കാണിച്ച് തന്നതും. ഒന്നിനെയും ഭയക്കാത്ത വ്യക്തിയാണ് റെയ്‌ന. അത് തന്നെയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഘടകവും.’ ശാസ്ത്രി പറഞ്ഞു.  ദേശീയ ടീമില്‍ തിരിച്ചെത്തിയ ശേഷം റെയ്‌ന നടത്തിയത് തന്റെ പഴയകാലത്തെ അതേ പ്രകടനമാണെന്നും ടീമില്‍ സ്ഥാനം ഉറപ്പിക്കാനായിരുന്നില്ല അയാളുടെ ശ്രമമെന്നും ശാസ്ത്രി പറയുന്നു. ‘വളരെ കാലത്തെ ഇടവേളയ്ക്ക ശേഷം ടീമിലെത്തുമ്പോള്‍ അതിന്റേതായ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകാം. നിങ്ങള്‍ നിങ്ങളുടെ സ്ഥാനത്തിനായിട്ടാകും അപ്പോള്‍ കളിക്കുക. പക്ഷേ അയാള്‍ കളത്തിലിറങ്ങിയപ്പോള്‍ അതൊന്നും കാണാന്‍ ഉണ്ടായിരുന്നില്ല. അയാളുടെ ശൈലിയിലായിരുന്നു ബാറ്റ് വീശിയത്. കാണാന്‍ നല്ല കാഴ്ചയാണത്.’ ശാസ്ത്രി പറഞ്ഞു.   






0 comments:

Post a Comment