നിദാഹാസ് ട്രോഫി; ലങ്കാദഹനം ആവര്‍ത്തിക്കന്‍ ഇന്ത്യ ഇന്നിറങ്ങുന്നു

നിദാഹാസ് ട്രോഫിയ്ക്ക് ഇന്ന് തുടക്കം. ശ്രീലങ്കയും ഇന്ത്യയും തമ്മിലാണ് ആദ്യ മത്സരം. പരമ്പരയില്‍ ഇന്ത്യയും ശ്രീലങ്കയേയും കൂടാതെ ബംഗ്ലാദേശുമാണുള്ളത്.ഇത്തവണ നിദാഹാസ് ട്രോഫി വേണ്ടിക്കുള്ള പോരാട്ടങ്ങള്‍ ടി20 ഫോര്‍മാറ്റിലാണ്.  സമീപകാലത്ത് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആറു ടെസ്റ്റും എട്ട് ഏകദിനവും നാല് ട്വന്റി 20യും കണ്ടുമടുത്ത കാണികളില്‍ താല്‍പര്യമുണര്‍ത്താന്‍ പോന്ന കളിക്കാവും ഇരുടീമുകളും ശ്രമിക്കുക. കഠിനമായ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുശേഷം ഇന്ത്യയുടെ പ്രമുഖ താരങ്ങളെല്ലാം വിശ്രമത്തിലാണ്. ഋഷഭ് പന്ത്, ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, വിജയ് ശങ്കര്‍ തുടങ്ങിയ യുവതാരങ്ങള്‍ക്ക് കഴിവു തെളിയിക്കാന്‍ ലഭിച്ച സുവര്‍ണാവസരം.  വരാനിരിക്കുന്ന ലോകകപ്പില്‍ ഇടംപിടിക്കണമെങ്കില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മങ്ങിപ്പോയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മനീഷ് പാണ്ഡെ, സുരേഷ് റെയ്‌ന, ദിനേശ് കാര്‍ത്തിക്ക്, കെ.എല്‍. രാഹുല്‍, ഷാര്‍ദുല്‍ താക്കൂര്‍, ജയദേവ് ഉനദ്കട്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് ഈ പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകു.  നേരത്തെ ശ്രീലങ്കയുടെ 50ാം സ്വാന്തന്ത്ര്യ വാര്‍ഷിക വേളയിലും നിദാഹാസ് ട്രോഫി സംഘടിപ്പിച്ചിരുന്നു. അന്നു ഇന്ത്യ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളുമായിട്ടാണ് ലങ്ക ഏറ്റുമുട്ടിയത്. 1998 ല്‍ നടന്ന ആദ്യ നിദാഹാസ് ട്രോഫിയില്‍ ഇന്ത്യയെ നയിച്ചത് മുഹമ്മദ് അസ്ഹറുദ്ദീനാണ്.  ശ്രീലങ്കയും തമ്മിലായിരുന്നു അന്ന് കലാശ പോരാട്ടം. ആറു റണ്‍സിന് ലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടി. അന്നത്തെ യുവതാരങ്ങളായ സൗരവ് ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും നേടിയ സെഞ്ച്വറികളാണ് ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായത്. ഒരുപിടി യുവതാരങ്ങളുമായി രോഹിത് ശര്‍മ്മയും കൂട്ടരും മത്സരിക്കുന്നമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം മുന്‍ഗാമികളുടെ പോലെ എന്നും ഓര്‍മ്മിക്കാവുന്ന വിജയമാണ് സ്വപ്നം കാണുന്നത്


0 comments:

Post a Comment