കളി തുടങ്ങും മുമ്പേ ശ്രീലങ്ക വിധിച്ചു;

നിദാഹാസ് ട്രോഫിക്ക് അരങ്ങുണരും മുമ്പേ ടൂര്‍ണമെന്റില്‍ മികച്ച ടീം ആരെന്ന് വിധിയെഴുതിരിയിരിക്കുകയാണ് ശ്രീലങ്കന്‍ പരിശീലകന്‍ ചന്ദിക ഹതുരസിംഗെ. ഇന്ത്യക്ക് തന്നെയാണ് ടൂര്‍ണമെന്റില്‍ മുന്‍ തൂക്കമെന്നാണ് ചന്ദിക പറയുന്നത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ യുവനിരയെയാണ് ടീം ഇന്ത്യ പരമ്പരയ്ക്ക് അയച്ചിരിക്കുന്നത്.യുവനിരയാണെങ്കിലും ഇന്ത്യക്ക് തന്നെയാണ് ടൂര്‍ണമെന്റില്‍ മുന്‍തൂക്കം. പരമ്പരയിലെ മൂന്നാമത്തെ ടീമായ ബംഗ്ലാദേശിന് മേല്‍ ശ്രീലങ്കയ്ക്ക് മുന്‍ തൂക്കമുണ്ടെന്നും അവസാന പരമ്പരയില്‍ അവരെ പരാജയപ്പെടുത്തിയ ആത്മവിശ്വാസം ലങ്കന്‍ കളിക്കാര്‍ക്ക് കരുത്ത് പകരും’ ലങ്കന്‍ പരിശീലകന്‍ പറഞ്ഞു.ടൂര്‍ണമെന്റിന് ഇന്ന് അരങ്ങുണരാന്‍ ഇരിക്കവേ ഇന്ത്യ ആതിഥേയരായ ശ്രീലങ്കയെ നേരിടും. സമീപകാലത്ത് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആറു ടെസ്റ്റും എട്ട് ഏകദിനവും നാല് ട്വന്റി 20യും കണ്ടുമടുത്ത കാണികളില്‍ താല്‍പര്യമുണര്‍ത്താന്‍ പോന്ന കളിക്കാവും ഇരുടീമുകളും ശ്രമിക്കുക. കഠിനമായ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുശേഷം ഇന്ത്യയുടെ പ്രമുഖ താരങ്ങളെല്ലാം വിശ്രമത്തിലാണ്. ശ്രീലങ്കന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് നിദാഹാസ് ട്രോഫി സംഘടിപ്പിച്ചിരിക്കുന്നത്.


0 comments:

Post a Comment