നാളെ ആരംഭിക്കുന്ന നിദാഹാസ് ട്രോഫിയില്‍ കിരീട പ്രതീക്ഷയിലാണ് ടീം ഇന്ത്യ. രാജ്യത്തിന് സ്വാതന്ത്രം ലഭിച്ചതിന്റെ 70ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ശ്രീലങ്ക ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. അയല്‍രാജ്യങ്ങളായ ബംഗ്ലാദേശും ഇന്ത്യയുമാണ് ശ്രീലങ്കയ്ക്കു പുറമെ ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുക. ഇത്തവണ നിദാഹാസ് ട്രോഫി വേണ്ടിക്കുള്ള പോരാട്ടങ്ങള്‍ ടി20 ഫോര്‍മാറ്റിലാണ്. നേരത്തെ ശ്രീലങ്കയുടെ 50ാം സ്വാന്തന്ത്ര്യ വാര്‍ഷിക വേളയിലും നിദാഹാസ് ട്രോഫി സംഘടിപ്പിച്ചിരുന്നു. അന്നു ഇന്ത്യ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളുമായിട്ടാണ് ലങ്ക ഏറ്റുമുട്ടിയത്. 1998 ല്‍ നടന്ന ആദ്യ നിദാഹാസ് ട്രോഫിയില്‍ ഇന്ത്യയെ നയിച്ചത് മുഹമ്മദ് അസ്ഹറുദ്ദീനാണ്. ഇന്ത്യയും ശ്രീലങ്കയും തമ്മിലായിരുന്നു അന്ന് കലാശ പോരാട്ടം. ആറു റണ്‍സിന് ലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടി. അന്നത്തെ യുവതാരങ്ങളായ സൗരവ് ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും നേടിയ സെഞ്ച്വറികളാണ് ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായത്. ഒരുപിടി യുവതാരങ്ങളുമായി രോഹിത് ശര്‍മ്മയും കൂട്ടരും മത്സരിക്കുന്നമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം മുന്‍ഗാമികളുടെ പോലെ എന്നും ഓര്‍മ്മിക്കാവുന്ന വിജയമാണ് സ്വപ്‌നം കാണുന്നത്
അന്നത്തെ യുവതാരങ്ങളായ സൗരവ് ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും നേടിയ സെഞ്ച്വറികളാണ് ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായത്.
March 05, 2018
No Comments

0 comments:
Post a Comment