ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് രഹാനെ

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ഏറെ വിമര്‍ശനമേറ്റുവാങ്ങിയ ഒരു തീരുമാനമായിരുന്നു ദക്ഷ്ിണാഫ്രിക്കയ്‌ക്കെതിരായ ടെസ്്റ്റ് പരമ്പരയില്‍ നിന്നും രഹാനയെ ഒഴിവാക്കിയത്. വിദേശ പിച്ചുകളില്‍ മികച്ച റെക്കോഡുകളാണ് രഹാനെയ്ക്കുള്ളത്. അങ്ങനെ പരിചയ സമ്പത്തുള്ള രഹാനെ ഒഴിവാക്കിയതിന്റെ ഭവിഷത്ത് ഇന്ത്യ ആദ്യ ടെസ്റ്റുകള്‍ അറിയുകയും ചെയ്തു. ു. മൂന്നാം ടെസ്റ്റില്‍ രഹാനെ മടങ്ങി എത്തുകയും ഇന്ത്യയ്ക്ക ജയം സ്വന്തമാക്കാന്‍ കഴിയുകയും ചെയ്തു.  9,48 റണ്‍സാണ് മൂന്നാം ടെസ്റ്റില്‍ രഹാനെ നേടിയതെങ്കിലും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായ പ്രകടനം നടത്താന്‍ രഹാനെയ്ക്കായി. കോഹ്‌ലിയുമായി 41 റണ്‍സിന്റേയും, ഭുവനേശ്വറുമായി 33 റണ്‍സിന്റേയും കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയുടെ ജയത്തില്‍ ചുക്കാന്‍ പിടിച്ചു .  എന്നാല്‍ ടെസ്റ്റില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയതിന് കോഹ്‌ലിയെ കുറ്റപ്പെടുത്താന്‍ തയ്യാറല്ല എന്നാണ് രഹാനെ പറയുന്നത്. ടീമിന് ഗുണകരമായ തീരുമാനങ്ങളെ നായകന്‍ കൈക്കൊള്ളുകയുള്ളു. പരസ്പര ബഹുമാനമുള്ളവരാണ് ഞങ്ങള്‍. കോഹ് ലിയുടെ തീരുമാനത്തെ ഞാന്‍ മാനിക്കുന്നു. എന്റെ വ്യക്തിപരമായ നേട്ടത്തെക്കുറിച്ച് ഞാനവിടെ ചിന്തിക്കുന്നില്ല. രഹാനെ വ്യക്തമാക്കി


0 comments:

Post a Comment