ഇന്ത്യന്‍ ക്രിക്ക്റ്റ് പരിശീലകന്‍ രവിശാസ്ത്രി വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തി രംഗത്ത്. വിരാട് കോഹ് ലിയെ പാകിസ്താന്‍ ഇതിഹാസതാരം ഇമ്രാന്‍ ഖാനുമായാണ് ശാസ്ത്രി താരതമ്യം ചെയ്യുന്നത്. ‘വിരാട് ഇപ്പോഴും കരിയറിന്റെ തുടക്കക്കാലത്തുണ്ടായിരുന്ന അതേ ചുറുചുറുക്കോടുകൂടിത്തന്നെയാണ് കളിക്കുന്നത്. ആ ചെറുപ്പത്തിന്റെ ആവേശം കോഹ് ലിയില്‍ കെട്ടടങ്ങിയിട്ടില്ല. അദ്ദേഹം ലോകോത്തരതാരമായിക്കഴിഞ്ഞു. കോഹ് ലിയെ കാണുമ്പോള്‍ എനിക്ക് ഇമ്രാന്‍ ഖാനെ ഓര്‍മവരും. ടീമിനെ നയിച്ചുകൊണ്ടുപോകാനുള്ള കോഹ് ലിയുടെ പാടവം അസാമാന്യമാണ്. ഇമ്രാനുമായി പലകാര്യങ്ങളിലും എനിക്ക് കോഹ് ലിക്ക് സമാനതകള്‍ തോന്നിയിട്ടുണ്ട്.’ ശാസ്ത്രി വ്യക്തമാക്കി. മത്സരം തന്റെ വരുതിയില്‍ നിര്‍ത്താനുള്ള കഴിവ്, എപ്പോഴുമുള്ള മത്സരബുദ്ധി. ഏത് അവസ്ഥയിലും ജയത്തിനായി പൊരുതാനുള്ള വ്യഗ്രത, സഹകളിക്കാരെ പ്രോത്സാഹിപ്പിച്ച് പിന്തുണ നല്‍കി മുന്നോട്ട നയിക്കാനുള്ള കഴിവ് ഇതൊക്കെ ഇമ്രാനിലുണ്ടായിരുന്ന കഴിവാണ്. ഇതെല്ലാം ഞാന്‍ കോഹ് ലിയിലും കാണുന്നുണ്ട്. രവി ശാസ്ത്രി വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ നടന്ന കഴിഞ്ഞ പരമ്പരയിലേ കോഹ്‌ലിയുടെ പ്രകടനത്തേക്കുറിച്ചും ശാസ്ത്രി വാചാലാനായി. അത്യുഗ്രന്‍ പ്രകടനമാണ് കോഹ് ലി കാഴ്്ചവച്ചതെന്നും താന്‍ ഏറെ സന്തോഷവാനാണ് എന്നുമാണ് ശാസ്ത്രി പറഞ്ഞു

0 comments:
Post a Comment