പൊതുവെ സൗമ്യനും ശാന്ത സ്വഭാവനത്തിനുടമയെന്നും പേര് കേട്ട ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കിനെ തല്ലാന്‍ പാഞ്ഞടുത്തത് ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ച കാഴ്ച്ചയായിരുന്നു. മാന്യതയുടെ ആള്‍രൂപമെന്ന് വിളിപ്പേരുളള വാര്‍ണര്‍ എന്തുകൊണ്ടിത് ചെയ്തു എന്നായി പിന്നീട് ക്രിക്കറ്റ് ലോകത്തിന്റെ അന്വേഷണം. ഒടുവില്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ശരിയാണെങ്കില്‍ അതിന് പിന്നിലെ കാരണം തികച്ചു വൈകാരികമാണ്. ഡീകോക്ക് ഡേവിഡ് വാര്‍ണറിന്റെ ഭാര്യയെ അനാവശ്യം പറഞ്ഞതാണ് തര്‍ക്കത്തിലേക്ക് നയിച്ചതെന്നാണ് മാധ്യമങ്ങള്‍ പറയുന്നത് . മത്സര ശേഷം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഇതു തന്നെയാണ് സൂചന നല്‍കുന്നത്. ഡികോക്ക് വ്യക്തിപരമായി അവഹേളിച്ചെന്നും അതാണ് വാര്‍ണര്‍ ഇത്രയും പ്രീകോപിതനാകാന്‍ കാരണമെന്നും സ്റ്റീവ് സ്മിത്ത് വ്യക്തമാക്കി . സംഭവത്തെ പറ്റി അന്വേഷണം നടത്തുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിട്ടുണ്ട്. . മത്സരത്തിലെ നാലാം ദിനം ആണ് നിഭാഗ്യകാരമായ സംഭവം അരങ്ങേറിയത് . വെളിച്ചകുറവ് മൂലം മത്സരം നിര്‍ത്തി കളിക്കാര്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങവേ ഓസ്ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ഡികോക്കും വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് . അങ്ങേയറ്റം പ്രകോപിതനായായിരുന്നു ഡേവിഡ് വാര്‍ണറുടെ പെരുമാറ്റം. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഓപ്പണര്‍ ഉസ്മാന്‍ ക്വാജയും ചേര്‍ന്നാണ് ഡേവിഡ് വാര്‍ണറെ അനുനയിപ്പിച്ചത്

0 comments:
Post a Comment