വീണ്ടും നിര്‍ണായക മാറ്റം

ഐപിഎല്‍ പുതിയ സീസണില്‍ ഉദ്ഘാടന ചടങ്ങിന്റെ തീയ്യതികളില്‍ മാറ്റം. ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങുന്ന ഏപ്രില്‍ ഏഴിന് തന്നെയാണ് ഐപിഎല്‍ ഉദ്ഘാടന ചടങ്ങുകളും നടത്താനാണ് പുതിയ തീരുമാനം.  നേരത്തെ ഏപ്രില്‍ ആറിന് ഐപിഎല്‍ ഉദ്ഘാടന ചടങ്ങുകള്‍ നടത്തും എന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതോടെ ഐപിഎല്‍ ഉദ്ഘാടന മത്സരത്തിന്റെ പൊലിമ കുറയുമെന്ന് ഉറപ്പായി. ചെലവുകുറക്കലിന്റെ ഭാഗമായാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.  ഐപിഎല്‍ ഉദ്ഘാടന സമയമാറ്റം തിരിച്ചടിയാകുക കൊല്‍ക്കത്ത, ബാംഗ്ലൂര്‍, പഞ്ചാബ്, ഡല്‍ഹി താരങ്ങള്‍ക്കാണ്. എട്ടാം തീയ്യതി നാലുടീമുകള്‍ക്കും മത്സരമുളളതിനാല്‍ ഈ ടീമുകളിലെ താരങ്ങളൊന്നും ഐപിഎല്‍ ഉദ്ഘാടന ചടങ്ങില്‍ എത്താന്‍ സാധ്യതയില്ല.  50 കോടി രൂപയോളമാണ് ഐപിഎള്‍ ഉദ്ഘാടന ചടങ്ങിനായി മാറ്റിവെച്ചിരിക്കുന്നത്. ഐപിഎല്‍ ഉദ്ഘാടന സീസണില്‍ ഇത് വെറും 50 ലക്ഷം രൂപ മാത്രമായിരുന്നു. മുംബൈയില് വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഐപിഎല്‍ സമാപനവും മുംബൈയില്‍ വെച്ചാണ് നടക്കുന്നത്.


0 comments:

Post a Comment