ചതിക്ക്’ ഐസിസിയുടെ കൂച്ചുവിലങ്ങ്:

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ജയിച്ച വാര്‍ത്തകള്‍ക്ക് പുറമെ വിവാദങ്ങള്‍ക്കും കുറവില്ല. ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവരുടെ പേര് വീറും വാശിയും അതിരു കടന്നിരുന്നു. സ്ലെഡ്ജിങ്ങിന് കുപ്രസിദ്ധിയുള്ള ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചതെല്ലാം സംഭവിച്ചിരുന്നു.  ക്രിക്കറ്റിന്റെ മാന്യതയുടെ അതിരുകള്‍ ലംഘിച്ച് തരംതാഴ്ന്ന രീതിയില്‍ പെരുമാറി ക്രിക്കറ്റ് ലോകത്തിന്റെ പ്രതിഷേധം ഏറ്റു വാങ്ങിയ ഓസ്‌ട്രേലിയയുടെ നതാന്‍ ലിയോണിനെതിരേ ഐസിസി നടപടിയെടുക്കും.  ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്സിന്റെ റണ്ണൗട്ടാണ് ലിയോണ്‍ മാന്യതയില്ലാതെ ആഘോഷിച്ചത്. തന്റെ തന്നെ ഓവറില്‍ റണ്ണിനായി ഓടിയ ഡിവില്ലിയേഴ്സിനെ വാര്‍ണറുടെ ത്രോയില്‍ ലിയോണ്‍ തന്നെ പിടിച്ച് സ്റ്റംമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെടാനായി നിലത്തുവീണ ഡിവില്ലിയേഴ്‌സിന്റെ ദേഹത്ത് തട്ടുന്ന രീതിയില്‍ പന്ത് നിലത്തിട്ടാണ് ലിയാണ്‍ ആഘോഷങ്ങള്‍ക്കായി നടന്നു പോയത്ഈ നടപടി ക്രിക്കറ്റ് മാന്യതയുടെ അതിര്‍വരമ്പ് ലംഘിച്ചുവെന്നും ലെവല്‍ വണ്‍ ലംഘനമാണെന്നും ഐസിസി വ്യക്തമാക്കി. ലിയോണിന്റെ മാച്ച് ഫീയുടെ 50 ശതമാനം പിഴയീടാക്കാനും ഐസിസി തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ലിയോണിന്റെ മാന്യത വിട്ട പെരുമാറ്റത്തിനെതിരെ വന്‍ പ്രതിഷേധമാണ് ക്രിക്കറ്റ് ലോകത്ത് ഉയരുന്നത്


0 comments:

Post a Comment