സ്‌കോറിങ്ങിന് കൂടുതല്‍ സമയമെടുക്കുന്നതാണ് പൂജാരയ്‌ക്കെതിരേ



ക്രിക്കറ്റ് ലോകം മൊത്തം ഐപിഎല്‍ ആവേശത്തിലാണ്. പ്രിയ താരങ്ങള്‍ ഒരേ ടീമിനായി ഒരേ ജെഴ്‌സിയില്‍ അണിനിരക്കുമ്പോള്‍ കളി പൊടിപൂരമായില്ലെങ്കിലേ അത്ഭുതമൊള്ളൂ. എന്നാല്‍, ഇത്തവണ ഐപിഎല്ലില്‍ ഒരു ടീമിലും ഇടം ലഭിക്കാതിരുന്ന ചേതേശ്വര്‍ പൂജാര മറ്റൊരു തിരക്കിലാണ്.ഇംഗ്ലീഷ് കൗണ്ടിയില്‍ യോര്‍ക്ക്‌ഷെയറിന് വേണ്ടി കളിക്കാനുള്ള തയാറെടുപ്പിലാണ് താരം. ഇത് നാലാം തവണയാണ് പൂജാര കൗണ്ടി കളിക്കാന്‍ എത്തുന്നത്. 2015ല്‍ കൗണ്ടി കിരീടം നേടിയപ്പോള്‍ യോര്‍ക്ക്‌ഷെയറില്‍ പൂജാരയുമുണ്ടായിരുന്നു. അതേസമയം, കഴിഞ്ഞ രണ്ട് സീസണുകളിലായി ഫോം കണ്ടെത്താന്‍ സാധിക്കാത്ത താരത്തിനെ ഇന്ത്യന്‍ ആരാധകര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സ്‌കോറിങ്ങിന് കൂടുതല്‍ സമയമെടുക്കുന്നതാണ് പൂജാരയ്‌ക്കെതിരേ ആരാധകരെ ചൊടിപ്പിച്ചിരുന്നത്.എന്നാല്‍, ബോളുകള്‍ മനസിലാക്കി കളിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും എല്ലാ ബോളുകളും അക്രമിച്ച് കളിക്കുന്ന രീതി തനിക്ക് ഇഷ്ടമല്ലെന്നും മോശം ബോളിനായി കാത്തിരുന്ന് അതിനെ പ്രഹരിക്കാനാണ് തനിക്ക് താല്‍പ്പര്യമെന്നുമാണ് ഇക്കാര്യത്തില്‍ പൂജാരയുടെ നിലപാട്. ഇന്ത്യന്‍ ആരാധകരില്‍ നിന്നും തനിക്ക് വലിയ പിന്തുണ ഇതുവരെ ലഭിച്ചിട്ടില്ല. എന്നും വിമര്‍ശനം മാത്രമാണ് കേള്‍ക്കാറുള്ളത്. ഓസ്‌ട്രേലിയയ്‌ക്കെതിരേ ഡബിള്‍ സെഞ്ച്വറി നേടി ടീമിനെ വിജയിപ്പിച്ചപ്പോഴും തന്റെ ബാറ്റിങ്ങിന് വിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്നും പൂജാര വ്യക്തമാക്കി.അതേസമയം, ഇംഗ്ലീഷ് കൗണ്ടിയില്‍ ആരാധകര്‍ക്ക് തന്റെ ബാറ്റിങ് രീതി അറിയാമെന്നും അതുകൊണ്ട് തന്നെ അവര്‍ തന്നെ വിമര്‍ശിക്കുന്നതിന് പകരം പ്രശംസിക്കാറാണെന്നും പൂജാര കൂട്ടിച്ചേര്‍ത്തു.

0 comments:

Post a Comment