നിലവില്‍ മുന്‍ ഇന്ത്യന്‍ നായകനായ എം.എസ്.ധോണിയ്ക്കുള്ളത്രയും ആരാധക പിന്തുണ സമകാലിക ക്രിക്കറ്റിലാര്‍ക്കും തന്നെയില്ല . ധോണിയെ ഒരു നോക്കു കാണാന്‍ പത്താം ക്ലാസുകാരനായ സൗരവ് കുമാര്‍ ചെയ്തതെന്തെന്ന് കേട്ടാല്‍ ആരുമൊന്ന് അമ്പരക്കും. തന്റെ കിഡ്‌നാപ്പിങ് സൃഷ്ടിച്ചായിരുന്നു പത്താം ക്ലാസുകാരന്‍ കളി കാണാന്‍ മുംബൈയിലെത്തിയത്. രാംഗഡ് സ്വദേശിയാണ് സൗരവ്. തന്റെ വീട്ടുകാര്‍ കളികാണാന്‍ പോകാന്‍ സമ്മദിക്കുന്നില്ല എന്നുകണ്ടപ്പോള്‍ സൗരവ് സ്വന്തം തട്ടിക്കൊണ്ട് പോക്ക് നാടകം കളിക്കുകയായിരുന്നു. സൌരവിനെ വീട്ടില്‍ നിന്നും കാണാതാവുന്നത് ഏപ്രില്‍ അഞ്ചാം തീയതിയാണ്. പിന്നാലെ വിദ്യാര്‍ത്ഥിയുടെ സ്‌കൂട്ടര്‍ രാസറാപ്പ അമ്പലത്തിന് അടുത്തുള്ള വനത്തോട് ചേര്‍ന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നു സൌരവിന്റെ പിതാവ് അശോക് സോ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീടുള്ള പൊലീസ് അന്വേഷണത്തില്‍ സൗരവ് മുംബൈയില്‍ എത്തിയതായി തെളിയുകയായിരുന്നു. സൗരവിനെ മുംബൈയിലെത്തി കണ്ടെത്തിയതോടെയാണ് കാര്യങ്ങള്‍ക്ക് വ്യക്തത വന്നത്. ധോണിയോടുള്ള ആരാധന കാരണം ചെന്നൈ സൂപ്പര് കിംഗ്സിന്റെ കളി കാണാനായി മുംബൈയില്‍ എത്തിയതാണ് എന്നും അതിനായി താന്‍ സ്വയം കണ്ടെത്തിയ മാര്‍ഗമായിരുന്നു ഈ തട്ടിക്കൊണ്ടു പോകല്‍ നാടകമെന്നും സൗരവ് പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു
ധോണിയോടുള്ള ആരാധന; പത്താം ക്ലാസുകാരന്‍റെ നാടകം പൊളിച്ച് പൊലീസ്
April 11, 2018
No Comments

0 comments:
Post a Comment