ചെന്നൈയില്‍ നാടകീയ സംഭവങ്ങള്‍; ഐ പി എല്‍ മത്സരത്തിനിടെ പ്രതിഷേധം

കാവേരി പ്രതിഷേധം സ്റ്റേഡിയത്തിനകത്തേക്കും. ഐ പി എല്‍ നടക്കുന്ന ചെന്നൈ ചെപോക് സ്‌റ്റേഡിയത്തിനുളളിലും പ്രതിഷേധം. ഗ്രൗണ്ടിലേക്ക് ചെരുപ്പ് വലിച്ചെറിഞ്ഞ നാല് ‘നാം തമിഴര്‍’ പ്രവര്‍ത്തകര്‍ അറസ്റ്റിലായി.രണ്ടു വര്‍ഷത്തിനു കാത്തിരിപ്പിനു ശേഷം ചെന്നൈ തങ്ങളുടെ ഹോം ഗ്രൗണ്ടിലേക്ക് എത്തുമ്പോള്‍ കാവേരി വിഷയം ദേശീയ ശ്രദ്ധയിലെത്തിക്കാണ് തമിഴ് രാഷ്ട്രീയ സിനിമാ ലോകത്ത് നിന്നുള്ള ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധം സുരക്ഷയെ ബാധിക്കുമോയെന്ന ആശങ്കയില്‍ ഒരു വേള മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റാന്‍ പോലും ബിസിസിഐ ആലോച്ചിരുന്നു. 2000 ലധികം പോലീസുകാരും സ്വകാര്യ സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് സുരക്ഷ ഒരുക്കുന്നത്.

കാവേരി ബോര്‍ഡ് രൂപീകരിക്കുന്നതുവരെ ചെന്നൈയില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നാണാണ് നിരവധി തമിഴ് ദ്രാവിഡ രാഷ്ട്രീയ കക്ഷികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാവേരി പ്രശ്നത്തില്‍ പ്രതിഷേധമറിയിക്കുന്നതിനുള്ള മാര്‍ഗമായി ഐപിഎല്‍ മത്സരങ്ങള്‍ തടയാനും സമരക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്നലെ കാവേരി വിഷയം ഐപിഎല്‍ വേദിയിലും പ്രതിഷേധിക്കണമെന്ന് രജനീകാന്ത് കൂടി ആഹ്വാനം ചെയ്തപ്പോള്‍ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമായി. തമിഴ്നാട്ടില്‍ ഇപ്പോള്‍ ഐപിഎല്‍ ആഘോഷത്തിനുള്ള സാഹചര്യമല്ലെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് കളിക്കാര്‍ ജേഴ്സിയില്‍ കറുത്ത ബാഡ്ജ് അണിഞ്ഞു വേണം കളിക്കാന്‍ എന്നും രജനീകാന്ത് ആവശ്യപ്പെട്ടിരുന്നു.കാവേരി പ്രശ്നത്തില്‍ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധമാണ് അലയടിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നിരവധി പ്രതിഷേധപരിപാടികളാണ് അരങ്ങേറിയത്. റെയില്‍റോഡ് ഗതാതഗം തടസപ്പെടുത്തിയ നിരവധി പേരെ പോലീസ് അറസ്റ്റ്ചെയ്തു. ചിലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ ആത്മാഹൂതിക്കു ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെ നിരവധി ക്യാമ്പയിനുകളാണ് അരങ്ങേറിയത്. #IndiaBteraysTamilNadu ഇന്ത്യ തമിഴ്നാടിനെ വഞ്ചിച്ചു എന്ന ക്യാമ്പയിന്റെ പിന്നില്‍ ലക്ഷകണക്കിന് ആളുകളാണ് അണിചേര്‍ന്നത്.

0 comments:

Post a Comment