ബ്രാവോ കസറി . മുംബൈയെ കണ്ടം വഴി ഓടിച്ചു ചെന്നൈ ഫാൻസ്‌



രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഐപിഎല്ലിലേക്കു കൊടുങ്കാറ്റുപോലെ തിരിച്ചെത്തി ചെന്നൈ സൂപ്പര്‍കിങ്സ്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ കന്നി മത്സരത്തില്‍ തന്നെ വെള്ളം കുടിപ്പാച്ചാണ് മത്സരം അരങ്ങേറിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ പോരാട്ടത്തില്‍ ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നാലു വിക്കറ്റു നഷ്ടത്തില്‍ 165 റണ്‍സിനു പുറത്താക്കിയാണ് ചെന്നൈ വിജയലക്ഷ്യം ഉറപ്പിച്ചത്.  ്‌യുവതാരങ്ങളായ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ മികവിലാണു മികച്ച സ്‌കോറിലേക്കു മുംബൈ ഇന്ത്യന്‍സ് എത്തിയത്. 29 പന്തുകളില്‍ നിന്ന് ഇരുവരും യഥാക്രമം 40, 43 റണ്‍സുകളാണ് അടിച്ചുകൂട്ടിയത്. അവസാന ഓവറുകളില്‍ കൂറ്റനടികളുമായി കളംനിറഞ്ഞ ക്രുനാല്‍ പാണ്ഡ്യയും മുബൈയെ രക്ഷിച്ചു. ക്രുനാല്‍ 22 പന്തുകളില്‍ നിന്ന് 41 റണ്‍സ് നേടി പുറത്താകാതെ നിന്നു.രോഹിത് ശര്‍മയുള്‍പ്പെടെയുള്ള മറ്റു താരങ്ങള്‍ക്കു മികച്ച ബാറ്റിങ് പുറത്തെടുക്കാനായില്ല. രോഹിത് (18 പന്തില്‍ 15), എവിന്‍ ലൂയിസ് (രണ്ട് പന്തില്‍ പൂജ്യം) എന്നിങ്ങനെയാണു മറ്റു മുംബൈ ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍. ഹാര്‍ദിക് പാണ്ഡ്യ (20 പന്തില്‍ 22), ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ പുറത്താകാതെ നിന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഷെയ്ന്‍ വാട്‌സണ്‍ രണ്ടു വിക്കറ്റുകളും ദീപക് ചഹര്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.സൂര്യകുമാര്‍ യാദവ്-ഇഷാന്‍ കിഷന്‍ ജോടിയാണ് മുംബൈയെ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും രക്ഷിച്ചത്. യദവ് 43 റണ്‍സെടുത്തു പുറത്തായപ്പോള്‍ കിഷന്‍ 40 റണ്‍സെടുത്തു മടങ്ങി. 29 പന്തുകളില്‍ ആറു ബൗണ്ടറികളും ഒരു സിക്സറുമടങ്ങിയതായിരുന്നു യാദവിന്റെ ഇന്നിങ്സ്. കിഷന്‍ 29 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്സറും നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15), എവിന്‍ ലൂയിസ് (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ചെന്നൈക്കു വേണ്ടി ഷെയ്ന്‍ വാട്സന്‍ രണ്ടു വിക്കറ്റെടുത്തു.  വെസ്റ്റ് ഇന്‍ഡീസിന്റെ അപകടകാരിയായ താരം എവിന്‍ ലൂയിസാണ് മുംബൈ നിരയില്‍ ആദ്യം പുറത്തായത്. താരത്തെ ദീപ്ക ചഹര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. രോഹിത്താണ് (15) പിന്നീട് ക്രീസ് വിട്ടത്. വാടസന്റെ ബൗളിങില്‍ രോഹിത്തിനെ മുന്‍ സഹതാരം അമ്പാട്ടി റായുഡു പിടികൂടുകയായിരുന്നു.

0 comments:

Post a Comment