സച്ചിന് കഴിയാതെപോയത് കോഹ്‌ലി സ്വന്തമാക്കി; ഇന്ത്യന്‍ നായകനിത് ചരിത്ര നേട്ടം

ഐസിസിയുടെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം സ്വന്തമാക്കിയതിനുപിന്നാലെ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ 900 പോയിന്റ് നേടിയിരിക്കുകയാണ് കോഹ്‌ലി.ലിറ്റിൽ മാസ്റ്റർ സുനിൽ ഗവാസ്കറിനുശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ കളിക്കാരനാണ് കോഹ്‌ലി.ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലെ സെഞ്ച്വറിയാണ് കോഹ്‌ലിക്ക് ഈ നേട്ടം കൈവരിക്കാൻ സഹായകരമായത്..  തന്റെ 50-ാമത് ടെസ്റ്റിലൂടെയാണ് ഗവാസ്കർ ഈ നേട്ടം സ്വന്തമാക്കിയത്. 1979 ൽ ഓവലിൽ നടന്ന ടെസ്റ്റിൽ 13 ഉം 221 ഉം റൺസും ഗവാസ്കർ നേടിയിരുന്നു. ഇതോടെയാണ് ഗവാസ്കറിന്റെ പോയിന്റ് 887 ൽനിന്ന് 916 ആയി ഉയർന്നത്. ഗവാസ്കറിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സ് കൂടിയായിരുന്നു ഓവലിലേത്.  തന്റെ 65-മത് ടെസ്റ്റിലൂടെയാണ് കോഹ്ലി ആ നേട്ടം സ്വന്തമാക്കിയത്. സെഞ്ചൂറിയനിൽ കോഹ്‌ലി തന്റെ 21-ാമത് സെഞ്ച്വറിയാണ് നേടിയത്. സെഞ്ച്വറി നേട്ടത്തോടെ പോയിന്റ് 880 ൽ നിന്ന് 900 ആയി ഉയരുകയായിരുന്നു.  സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ് എന്നീ ഇന്ത്യൻ താരങ്ങളും 900 പോയിന്റിന് സമീപമെത്തിയിരുന്നുവെങ്കിലും ഇരുവർക്കും 900 എന്ന പോയന്റ്തൊ സ്വന്തമാക്കാൻ കഴിഞ്ഞില്ല. 2002 ൽ സച്ചിൻ 898 പോയിന്റും 2005 ൽ ദ്രാവിഡ് 892 പോയിന്റും സ്വന്തമാക്കിയിരുന്നു.  ടെസ്റ്റ് ക്രിക്കറ്റിൽ 900 പോയിന്റ് നേടുന്ന 31-ാമത് ബാറ്റ്സ്മാന്മാണ് വിരാട് കോഹ്‌ലി. ഡോൺ ബ്രാഡ്മാനാണ് (961 പോയിന്റ്) പട്ടികയിൽ ഒന്നാമൻ. സ്റ്റീവ് സ്മിത്ത് (947), ലെൻ ഹട്ടൺ (945), റിക്കി പോണ്ടിങ് (942), ജാക് ഹോബ്സ് (942) എന്നിവരാണ് ബ്രാഡ്മാന് പിന്നിലുളളത്

0 comments:

Post a Comment