തുടര്‍ച്ചയായ 29 വിജയങ്ങള്‍ക്കൊടുവിലാണ് എസ്പാന്യോളിനോട് സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സയ്ക്ക് തോല്‍വി വഴങ്ങേണ്ടതായി വന്നത്.സീസണില്‍ ഒരു തോല്‍വിപോലും വഴങ്ങാതെ മുന്നേറിയ ബാഴ്‌സയുടെ കുതിപ്പിനാണ് ഇതോടെ അവസാനമായത്.കോപ്പ ഡെല്‍ റെ കപ്പില്‍ എസ്പ്പാനിയോളിനോടേറ്റ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ ബാഴ്‌സ ക്യാമ്പില്‍ പൊട്ടിത്തെറി നടന്നതായി സൂചനകള്‍. മത്സരത്തില്‍ മോശം പ്രകടനം കാഴ്ച്ചവെച്ച അലക്സ് വിദാലിനെ ഇനിയൊരിക്കലും ബാഴ്സ ജഴ്സിയില്‍ കാണരുതെന്ന് മെസ്സി നിലപാടെടുത്തതായാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. സ്പാനിഷ് മാധ്യമമായ ദിയാരിയോ ഗോള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദാലിനെ ഉടന്‍ തന്നെ വിറ്റൊഴിവാക്കണമെന്ന് മെസ്സി ആവശ്യപ്പെട്ടതായാണ് വാര്‍ത്തകളില്‍ പറയുന്നത്.ത്സരത്തില്‍ ബാഴ്സ മുന്നേറ്റ നിരയ്ക്ക് ഒരു ഗോളവസരം പോലും വിദാല്‍ ഒരുക്കി നല്‍കിയിരുന്നില്ല. ഇതാണ് മെസ്സിയെ ഈ നിലപാടിലേക്ക് എത്തിടച്ചത്. വിദാലിന് പകരം സെര്‍ജിയോ റോബേര്‍ട്ടോ ആയിരുന്നു കളിച്ചിരുന്നതെങ്കില്‍ മികച്ച ഫലം ഉണ്ടാകുമായിരുന്നെന്ന് മെസ്സി വിലയിരുത്തുന്നു. കളിക്കിടയില്‍ കിട്ടിയ പെനാല്‍റ്റി മെസ്സി പാഴാക്കിയിരുന്നു. മത്സരത്തില്‍ ഒരു ഗോളിനാണ് ബാഴ്‌സ തോല്‍വി ഏറ്റ് വാങ്ങിയത്.
തോല്‍വിക്കു പിന്നാലെ ബാഴ്‌സയില്‍ പൊട്ടിത്തെറി; ബാഴ്‌സലോണന്‍ ജേഴ്‌സിയില്‍ ആ താരം കളിക്കണ്ടെന്ന് മെസ്സി
January 18, 2018
No Comments
0 comments:
Post a Comment