ഇന്ത്യയിലേക്കു പ്ലെയിൻ കേറുന്നതിനു മുൻപ് ഇതി കൂടി മനസ്സിൽ വെച്ചോ എതിര്‍ ടീമുകള്‍ക്ക് മുന്നറിയിപ്പുമായി രവി ശാസ്ത്രി

ന്യൂദല്‍ഹി: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രം കരുത്ത് തെളിയിക്കുന്നവരെന്ന വിമര്‍ശനവുമായാണ് വിരാട് കോഹ്‌ലിയും സംഘവും ദക്ഷിണാഫ്രിക്കയ്ക്ക് വണ്ടി കയറിയത്. ടെസ്റ്റും, ഏകദിനവും ടി -ട്വന്റിയും അടങ്ങുന്ന പര്യടനത്തില്‍ ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടതൊഴിച്ചാല്‍ തികച്ചും ആധികാരികമായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ യാത്ര.  ടൂര്‍ണ്ണമെന്റുകളില്‍ ആതിഥേയ ടീമുകള്‍ തങ്ങള്‍ക്ക് അനുകൂലമായി പിച്ചുകള്‍ ഒരുക്കുന്നത് സര്‍വ്വ സാധാരണമാണ്. ഇന്ത്യയില്‍ വിദേശ ടീമുകള്‍ പര്യടനത്തിനെത്തുമ്പോള്‍ സ്പിന്‍ കെണിയൊരുക്കി വീഴ്ത്തുന്നെന്നും വിദേശത്തെ വേഗമേറിയ പിച്ചുകളില്‍ ഇന്ത്യ പരാജയമാണെന്നുമുള്ള വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് രവി ശാസ്ത്രിയുടെ പരിശീലനത്തില്‍ ഇന്ത്യന്‍ സംഘം പോര്‍ട്ടീസ് മണ്ണില്‍ ജയിച്ച് കയറിയത്ഇതിനു പിന്നാലെ തോല്‍വികളില്‍ ഇത്തരത്തിലുള്ള ഒഴികഴിവുകള്‍ പറയരുതെന്ന് ആവശ്യപ്പെട്ട് ശാസ്ത്രി രംഗത്തെത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ വിജയത്തിനു പിന്നാലെയാണ് ശാസ്ത്രി മറ്റു ടീമുകള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.  ‘ഞങ്ങള്‍ ന്യായങ്ങള്‍ നിരത്താറില്ല. ഞങ്ങള്‍ക്ക് ലഭിക്കുന്ന പിച്ചുകളില്‍ തന്നെയാണ് കളിക്കുന്നത്. അങ്ങിനെയാണ് എന്റെ കുട്ടികള്‍ കളിച്ചതും. അത് മൈതാനത്തെ നിയമമാണ്. പരാതികളില്ല, ന്യായീകരണങ്ങളുമില്ല, ഇത് രണ്ടു ടീമുകള്‍ക്കുമുള്ള പിച്ചാണല്ലോ’ ശാസ്ത്രി പറഞ്ഞു.  മറ്റു ടീമുകളുടെ ഇന്ത്യയിലെ പിച്ചുകളെ കുറിച്ച് ഒരിക്കലും പരാതി പറയരുതെന്നും ശാസ്ത്രി ആവശ്യപ്പെട്ടു. ‘ദക്ഷിണാഫ്രിക്കയിലെ ജയം ഇംഗ്ലണ്ടിലും ഓസീസിലും ആവര്‍ത്തിക്കുമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ഞങ്ങള്‍ പിച്ചുകളെക്കുറിച്ച് പരാതി പറയില്ല. ഞങ്ങള്‍ പോകും കളിക്കും. നിങ്ങള്‍ ഞങ്ങളുടെ രാജ്യത്തേക്ക് വരുമ്പോഴും പിച്ചുകളെ ചോദ്യം ചെയ്യരുത്.’ ശാസ്ത്രി പറയുന്നു.


0 comments:

Post a Comment