ബ്ലാസ്റ്റേഴ്‌സിന്റെ ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെ

അതീവ നിര്‍ണ്ണായക മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ച കേരള ബ്ലാസ്റ്റേഴസിന് വീണ്ടും പ്ലേ ഓഫ് പ്രതീക്ഷ. നോര്‍ത്ത് ഈസ്റ്റിനെതിരെ ഒരു പരാജയമോ, സമനിലയോ ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് സാധ്യതകള്‍ കൊട്ടിയടക്കാമെന്നിരിക്കെയാണ് കേരളം തകര്‍പ്പന്‍ കളി പുറത്തെടുത്ത് ജയിച്ചു കയറിയത്.ജയിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യത വെറും 30 ശതമാനം മാത്രമാണ്. ഇനിയുള്ള രണ്ട് മത്സരത്തിലും ജയിച്ചാല്‍ പോലും പ്ലേഓഫ് ഉറപ്പിക്കാനാവില്ലെന്ന അവസ്ഥ. ഗോവയുടെയും ജംഷഡ്പൂരും തമ്മിലുളള മത്സരമായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ വിധിതീരുമാനിക്കുക. ഇന്നത്തെ ജയത്തോടെ 16 മത്സരങ്ങളില്‍ നിന്നും 24 പോയിന്റായി.വിലയേറിയ ജയം സ്വന്തമാക്കിയെങ്കിലും കേരളത്തിന് പോയിന്റ് പട്ടികയില്‍ മുന്നേറാന്‍ സാധിച്ചിട്ടില്ല. പട്ടികയില്‍ മുന്നിലുള്ള ബെംഗളൂരു എഫ്‌സി പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. 29 പോയിന്റുമായി പൂനെ പ്ലേ ഓഫ് വക്കിലാണ്. ചെന്നൈയിന്‍ എഫ്‌സി, ജംഷഡ്പൂര്‍ എന്നിവയാണ് പ്ലേ ഓഫ് സാധ്യതയില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ളത്.ഇതില്‍, ജംഷഡ്പൂരിനോട് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ട് മത്സരങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ചെന്നൈയിന്‍, ബെംഗളൂരു എന്നിവയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത എതിരാളികള്‍. ഈ രണ്ട് മത്സരങ്ങളില്‍ ജയിച്ചാലും ജംഷഡ്പൂരിന്റെ മത്സര ഫലംകൂടി ബ്ലാസ്‌റ്റേഴ്‌സിന്റെ വിധിയില്‍ നിര്‍ണായകമാകും.

0 comments:

Post a Comment