നോര്‍ത്ത് ഈസ്റ്റിനെതിരേ നടന്ന മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും പ്രശ്‌നമായിരുന്നില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം സികെ വിനീത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യതയ്ക്ക് കൂടുതല്‍ അടുത്തു.ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിലെത്തിയ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെസ് ബ്രൗണാണ് ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്. ജയിച്ച് മൂന്ന പോയിന്റ് സ്വന്തമാക്കുക എന്നതില്‍ കവിഞ്ഞൊന്നും ആലോചിച്ചിരുന്നില്ലെന്ന് സികെ വിനീത് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.അതേസമയം, ബാല്‍ഡ്വില്‍സണ്‍ വിനീത് മുന്നേറ്റ നിരയ്ക്ക് മത്സരത്തില്‍ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചിരുന്നില്ല. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും മുന്നേറ്റ നിരയ്ക്ക് ലക്ഷ്യം കാണാനാകാത്തതാണ് ബ്ലാസ്റ്റേഴ്‌സ് ജയത്തിന്റെ മാറ്റ് കുറച്ചത്.16 മത്സരങ്ങളില്‍ 24 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ചെന്നൈയിന്‍ എഫ്‌സി, ബെംഗളൂരു എഫ്‌സി എന്നീ ശക്തരുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.Because tonight, nothing mattered more than winning and those three points! Come on,.
ആ മൂന്ന് പോയിന്റുകള്‍, അതില്‍ കുറഞ്ഞതൊന്നുമുണ്ടായിരുന്നില്ല: സികെ വിനീത്
February 17, 2018
No Comments
0 comments:
Post a Comment