മുംബൈ: ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന കഴിഞ്ഞ കുറച്ച് കാലങ്ങളായി ദേശീയ ടീമിന് പുറത്താണ്. ഫോം നഷ്ടത്തിലൂടെ ടീമിനു പുറത്താക്കപ്പെട്ട താരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി ട്വന്റി പരമ്പരയിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്.നീണ്ട കാലത്തെ ഇടവേളയ്ക്ക ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ താരം മികച്ച പ്രകടനത്തിലൂടെ ടീമിലെ സ്ഥാനം നിലനിര്‍ത്താനൊരുങ്ങുകയാണെന്നാണ് പറയുന്നത്. നന്നായി കളിച്ചിട്ടും ടീമിലെത്താന്‍ കഴിയാഞ്ഞതില്‍ വിഷമമുണ്ട്. എന്നാല്‍ ഇപ്പോള്‍ യോയോ ടെസ്റ്റ് പാസായി വന്ന ഞാനിപ്പോള്‍ എന്തിനെയും നേരിടാന്‍ തയ്യാറാണെന്നും റെയ്‌ന പറയുന്നു‘കഴിഞ്ഞ ഏതാനും മാസമായി ഞാന്‍ കഠിന പരിശ്രമത്തിലായിരിന്നു. ഇപ്പോള്‍ ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ ഞാന്‍ പൂര്‍ണ്ണ സജ്ജനണ്. ഞാനിവിടെ വെച്ചെന്നും നിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല, ഇന്ത്യക്ക് വേണ്ടി ഇനിയും കളിക്കാന്‍ ഞാന്‍ തയ്യാറാണ്. 2019 ലെ ലോക കപ്പില്‍ ഞാന്‍ കളിക്കും ഇംഗ്ലണ്ടിലെ പ്രകടനം എന്നെ അതിലേക്ക് നയിച്ചിട്ടുണ്ട്.’ റെയ്‌ന ആജ് തക്കിനോട് പറഞ്ഞു.ഭക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന അടുത്ത മൂന്ന് മത്സരത്തിലും മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നെനിക്കുറപ്പുണ്ടെന്നും റെയ്‌ന പറഞ്ഞു.റൈനയുടെ മികച്ച ഒരു തിരിച്ചു വരവാണ് ക്രിക്കറ്റ്‌പ്രേമികള്‍ ഇന്ന് ആകാഷയോടെ നോക്കി നില്‍കുന്നത് .
എന്തിനെയും നേരിടാന്‍ തയ്യാറാണ്; ഇവിടെ വെച്ചൊന്നും നിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും സുരേഷ് റെയ്‌ന.
February 17, 2018
No Comments
0 comments:
Post a Comment