ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് റെയ്‌ന തിരിച്ചു വരികയാണ് മികച്ച കളികള്‍ കളിക്കാനും ടീമില്‍ സാന്നിധ്യമുറപ്പിക്കാനും. ആ തിരിച്ചു വരവു തന്നെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 മത്സരം ആരംഭിക്കാനിരിക്കവേ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നതും. എന്നാല്‍ അന്തിമ ഇലവനില്‍ റെയ്‌ന സ്ഥാനം ഉറപ്പിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, റെയ്‌ന കളിക്കുമെന്ന തരത്തിലുള്ള സൂചനകളാണ് പുറത്തു വരുന്നത്.കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 മത്സരത്തിലാണ് റെയ്ന അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. അന്നത്തെ മത്സരത്തില്‍ താരം അര്‍ദ്ധശതകം കുറിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏകദിനത്തിലെയും ടെസ്റ്റിലെയും മോഷം ഫോം താരത്തിന് ടീമിന് പുറത്തേക്കുള്ള പാതയൊരുക്കി. തുടര്‍ന്ന് ഫിറ്റ്നസ് പ്രശ്നങ്ങളും റെയ്‌നയ്ക്ക് വെല്ലിവിളിയായി.ഒടുവില്‍ ഇന്ത്യന്‍ ടീമിലെത്താനുള്ള കായികക്ഷമതാ പരീക്ഷയായ യോ യോ ടെസ്റ്റ് പാസ്സായതോടെയാണ് റെയ്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കായി ഫ്‌ളൈറ്റ് പിടിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളും താരത്തിന്റെ തിരിച്ചു വരവിന് ചവിട്ടു പടിയായി.ഇന്ത്യന്‍ ടീമിലേക്ക് കൂടുതല്‍ കരുത്തോടെയാണ് തിരിച്ചെത്തിയതെന്നും ഇനിയും ഒരുപാട് കാലം കളിക്കാനാവുമെന്നു പ്രതീക്ഷയും താരം ആത്മവിശ്വാസം പങ്കുവെച്ചു. ഇന്ന് നടക്കുന്ന ആദ്യ ടി20യില്‍ റെയ്ന കളിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.-റെയ്ന കൂട്ടിച്ചേര്‍ത്തു.
സമൂഹമാധ്യമങ്ങളിലൂടെ താരം പരിശീലനം നടത്തുന്ന ചിത്രങ്ങളും താരം തിരിച്ചു വരുന്നു എന്ന തരത്തിലുള്ള സന്ദേശങ്ങളും ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്. മധ്യനിരയില്‍ റെയ്നയ്ക്ക് അവസരം നല്‍കാന്‍ ആരെ പുറത്തിരുത്തുമെന്ന കാര്യത്തിലാണ് ഇന്ത്യയ്ക്ക് തലവേദന.
സമൂഹമാധ്യമങ്ങളിലൂടെ താരം പരിശീലനം നടത്തുന്ന ചിത്രങ്ങളും താരം തിരിച്ചു വരുന്നു എന്ന തരത്തിലുള്ള സന്ദേശങ്ങളും ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്. മധ്യനിരയില്‍ റെയ്നയ്ക്ക് അവസരം നല്‍കാന്‍ ആരെ പുറത്തിരുത്തുമെന്ന കാര്യത്തിലാണ് ഇന്ത്യയ്ക്ക് തലവേദന.
0 comments:
Post a Comment