ഐപിഎല്ലിന്റെ എല്ലാ സീസണിലും കളിച്ച് ഒറ്റ കിരീടം പോലുമില്ലാത്ത ടീമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. ബോളിവുഡ് താരം പ്രീതി സിന്റയുടെ ഉടമസ്ഥതയിലുള്ള ക്ലബ്ബ് ഇക്കുറി കപ്പ് നേടാനുറച്ച് തന്നെയാണ് ഐപിഎല്ലിനൊരുങ്ങന്നത്. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനായിരുന്ന വിരേന്ദര്‍ സേവാഗിനെ ടീമിന്റെ മെന്ററായി നിയമിച്ച പഞ്ചാബ് അശ്വിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ച് ആരാധകരെ അമ്പരപ്പിച്ചിരുന്നു.യുവരാജ് സിങിനെ തഴഞ്ഞാണ് അശ്വിന് ക്യാപ്റ്റനാക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. അതേസമയം, യുവരാജ് സിങ് അശ്വിനെ ക്യാപ്റ്റനാക്കാനാണ് പിന്തുണച്ചതെന്ന് സേവാഗ് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇക്കാര്യമൊന്നും ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.ഇതിനിടയില്‍, യുവരാജിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് അശ്വിന്‍. സമ്മര്‍ദ്ദമില്ലാതെ തന്റെ സ്വതസിദ്ധ ശൈലിയില്‍ ബാറ്റ് വീശാനാണ് അശ്വിന്‍ യുവരാജിന് നല്‍കുന്ന ഉപദേശം. ടീമില്‍ നിര്‍ണായക താരമാണ് യുവി. ഇത്തവണയും താരം ആരാധകരെ ആവേശത്തിലാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും യുവി കൂട്ടിച്ചേര്‍ത്തു.

0 comments:
Post a Comment