ബേസില്‍ തമ്പി, പൃഥ്വി ഷാ ഇന്ത്യന്‍ ടീമില്‍, അശ്വിന്‍ നയിക്കും

നിദാഹാസ് ട്രോഫിയിലേക്കുള്ള ടീമില്‍ ഇടം നേടാനായില്ലെങ്കിലും ഇന്ത്യന്‍ എ ടീമില്‍ ഇടം പിടിച്ചിരിക്കുകയാണ് മലയാളി പേസ് താരം ബേസില്‍ തമ്പി. ദേവ്ധര്‍ ട്രോഫിക്കായുള്ള ഇന്ത്യന്‍ എ ടീമിലാണ് ബേസില്‍ ഇടം നേടിയത്. അശ്വിനാണ് എ ടീമിന്റെ നാകന്‍. ഐപിഎല്ലില്‍ പഞ്ചാബിന്റെ നായനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് മറ്റൊരു നായക സ്ഥാനവും അശ്വിനെ തേടിയെത്തിയിരിക്കുന്നത്. കുറച്ചു നാളായി ഇന്ത്യന്‍ ടീമിന് പുറത്തു നില്‍ക്കുന്ന അശ്വിന് ടീമിലേക്ക് തിരിച്ചെത്താനുള്ള നല്ല ഒരു അവസരമാകുമിത്.അശ്വിന്‍ ഇന്ത്യ എ ടീമിനെ നയിക്കുമ്പോള്‍ മുംബൈ താരം ശ്രേയസ് അയ്യറാണ് ഇന്ത്യ ബി ടീം നായകന്‍. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മൂന്നാം ടീം വിജയ് ഹസാരെ ട്രോഫി ചാമ്പ്യന്മാരായ കര്‍ണാടകയാണ്. കരുണ്‍ നായരാണ് അവരെ നയിക്കുക. മാര്‍ച്ച് നാല് മുതല്‍ എട്ട് വരെ ധര്‍മ്മശാലയിലാണ് ഈ വര്‍ഷത്തെ ദേവ്ധര്‍ ട്രോഫി നടക്കുന്നത്അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമില്‍ നിന്ന് പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍ എന്നിവരും ഇന്ത്യ എ ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യാ ബി ടീമില്‍ മനോജ് തിവാരി, ഹനുമ വിഹാരി, ജയന്ത് യാദവ്, ഉമേഷ് യാദവ് തുങ്ങിയ മികച്ച താരങ്ങളുമുണ്ട്.
ഇതിനൊപ്പം തന്നെ ഇറാനി കപ്പ് ട്രോഫിയില്‍ വിദര്‍ഭയെ നേരിടുന്ന റെസ്റ്റ് ഓഫ് ഇന്ത്യാ ടീമിനെയും പ്രഖ്യാപിച്ചു. കരുണ്‍ നായര്‍ നയിക്കുന്ന ടീമില്‍ രവീന്ദ്ര ജഡേജയും ഉള്‍പ്പെട്ടിട്ടുണ്ട്


0 comments:

Post a Comment