കളിച്ചില്ലെങ്കില്‍ പണവുമില്ല,

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റില്‍ അടിമുടി മാറ്റങ്ങള്‍ വരുന്നു. സുപ്രീം കോടതി നിയോഗിച്ച പുതിയ ഭരണസമിതിയാണ് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നീക്കങ്ങള്‍ നടത്തുന്നത്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ താരങ്ങള്‍ക്കു പുതിയ കരാര്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന നിധാഹാസ് ട്രോഫിക്കു മുമ്പ് തന്നെ പുതിയ സംവിധാനം നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.പുതിയ സംവിധാനമനുസരിച്ച് താരങ്ങളെ നാലു വിഭാഗങ്ങളായി തിരിക്കും. നേരത്തേ എ, ബി, സി എന്നിങ്ങനെ മൂന്നായാണ് താരങ്ങള്‍ക്കു കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ പുതിയ പരിഷ്‌കാരം വരുന്നതോടെ എ പ്ലസ്, എ, ബി, സി എന്നീ മൂന്നു കാറ്റഗറികളിലായി താരങ്ങളെ വേര്‍തിരിക്കും. ഏറ്റവും മികച്ച പ്രകടനം നടത്തുന്നവര്‍ക്കു മാത്രമേ എ പ്ലസ് കരാര്‍ ലഭിക്കുകയുള്ളൂ. ഇതോടെ ഇപ്പോള്‍ ടീമിലുള്ള മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയടക്കമുള്ള പല പ്രമുഖ കളിക്കാരും എ പ്ലസ് കരാറില്‍ നിന്നും പുറത്താവും. നിലവില്‍ ടെസ്റ്റ് ടീമില്‍ അംഗമല്ലാത്തതും ധോണിക്കു മറ്റൊരു തിരിച്ചടിയാണ്.ധോണിക്കു മാത്രമല്ല നിലവില്‍ ടെസ്റ്റ് ടീമില്‍ മാത്രമുള്ള ചേതേശ്വര്‍ പുജാര, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കും എ പ്ലസ് കരാര്‍ ലഭിക്കുകയില്ല. നായകന്‍ വിരാട് കോലിയടക്കം വളരെ കുറച്ചു താരങ്ങള്‍ക്കു മാത്രമേ എ പ്ലസ് കരാര്‍ ലഭിക്കുകയുള്ളൂവെന്നു ചുരുക്കംഎ പ്ലസ് കരാറില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും താരങ്ങളുടെ വരുമാനത്തില്‍ വലിയ വ്യത്യാസമുണ്ടാവാന്‍ സാധ്യതയില്ല. കാരണം പ്രകടനം കൂടി പരിഗണിച്ചാണ് താരങ്ങള്‍ക്കു പ്രതിഫലം നിശ്ചയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഭരണസമിതിയില്‍ നിന്നും രാജിവച്ച രാമചന്ദ്ര ഗുഹയാണ് ഇത്തരമൊരു കരാര്‍ സംവിധാനത്തെക്കുറിച്ച് നിര്‍ദേശിച്ചത്. ഭരണസമിതി തലവന്‍ വിനോദ് റായ്ക്ക് നല്‍കിയ കത്തിലാണ് ഈ നിര്‍ദേശമുണ്ടായിരുന്നത്


0 comments:

Post a Comment