മികച്ച പ്രകടനത്തിലുടെ ക്രിക്കറ്റ് ലോകത്തിന്റെ ആരാധനയും പ്രശംസയും ഏറ്റു വാങ്ങിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ക്രിക്കറ്റ് ദൈവം സച്ചിനോടുപമിച്ചുള്ള ചര്‍ച്ചകള്‍ക്കും താരത്തിന്റെ ദക്ഷിണാഫ്രിക്കയിലെ മികച്ച പ്രകടനത്തിലൂടെ മൂര്‍ച്ച കൂട്ടിയിരിക്കുന്നു.സച്ചിന്‍ ക്രിക്കറ്റ് ദൈവമാണെങ്കില്‍ അതിനേക്കാള്‍ ഉയരത്തിലാണ് വിരാട് കോഹ്ലിയെന്ന് ഒരു പക്ഷം. സച്ചിനോട് ഉപമിക്കാന്‍ മാത്രം കോഹ്ലി ആളോയോ എന്ന് മറുപക്ഷം. ട്രോള്‍ ലോകത്തും ഈ പോര് ചൂടു പിടിച്ച് മുന്നേറുകയാണ്. അങ്ങനെ മൊത്തത്തില്‍ ക്രിക്കറ്റ് ലോകം സച്ചിന്‍, കോഹ്ലി ‘ഉപമിക്കല്‍ ചര്‍ച്ച’യില്‍ തീപിടിച്ചിരിക്കുകയാണ്.ഈ ചര്‍ച്ചകള്‍ക്കൊണ്ട് കോഹ്ലിക്ക് ആരാധകരും, ഹേറ്റേഴ്‌സും പെരുകുന്നുണ്ടെന്ന് മറ്റൊരു വസ്തുത. എന്തൊക്കെയായാലും 35 സെഞ്ച്വറികളുടെ അകമ്പടിയോടെ റണ്‍മെഷീനായി കുതിക്കുന്ന കോഹ്ലിയുടെ ആരാധകത്തട്ട് ഒട്ടും താഴെയല്ല. അങ്ങ് പാകിസ്താനില്‍ നിന്നുവരെ കോഹ്ലിക്ക് അഭിനന്ദനവും പുകഴ്ത്തലും വന്നെത്തുന്നു. അതും പാക് ക്രിക്കറ്റ് ടീമിലെ വനിതാ താരങ്ങളില്‍ നിന്ന്.സെയ്ദ നയിന്‍ അബിദി, കൈനത് ഇംദിയാസ് തുടങ്ങിയ പാക് ക്രിക്കറ്റര്‍മാരാണ് വിരാട് കോഹ്ലിയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. വിരാട് കോഹ്ലി ശരിക്കും ജീനിയസ് ആണെന്നാണ് സെയ്ദ പറയുന്നത്. 100 എന്ന സംഖ്യ 35 വട്ടം!!! അത്ഭുതപ്പെടുത്തുന്ന തകര്‍പ്പന്‍ പ്രകടനം സെയ്ദ ട്വീറ്റ് ചെയ്തു. കോഹ്ലിയുടെ എന്തുതരം താരമാണെന്നാണ് കൈനത് ട്വീറ്റ് ചെയ്തത്.ദക്ഷിണാഫ്രിക്കന്‍ ഏകദിന പര്യടനത്തില്‍ മൂന്നു സെഞ്ച്വറികളടക്കം 558 റണ്‍സാണ് കോഹ്ലി നേടിയത്. ഏകദിന പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ 96 പന്തുകളില്‍ നിന്ന് രണ്ട് സിക്‌സറും 19 ഫോറുകളും ഉള്‍പ്പടെ 129 റണ്‍സുമായി കോഹ്ലി പുറത്താകാതെ നിന്നിരുന്നു. ഏകദിനത്തില്‍ 35 സെഞ്ച്വറികളാണ് കോഹ്ലി ഇതുവരെ നേടിയിരിക്കുന്നത്. ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രാണ് കോഹ്ലിക്ക് മുന്നിലുള്ളത്.

0 comments:
Post a Comment