ആവശകരമായ മത്സരത്തിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ചിട്ടും ഇംഗ്ലണ്ട് ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനൽ കാണാതെ പുറത്ത്. അവസാന പന്തു വരെ നീണ്ടു നിന്ന മത്സരത്തിൽ രണ്ടു റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ഇരു ടീമുകൾക്കും ഒരേ പോയൻ്റാണ് ഉണ്ടായിരുന്നതെങ്കിലും റൺ ശരാരിയുടെ അടിസ്ഥാനത്തിൽ ന്യൂസിലാൻഡ് ഫൈനലിലെത്തുകയായിരുന്നു. സ്‌കോര്‍: ഇംഗ്ലണ്ട് 194-7 (20), ന്യൂസിലാന്‍ഡ് 192-4 (20).ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 24 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് ഓപ്പണര്‍മാരായ അലക്സ് ഹെയ്ല്‍സിനെയും ജേസണ്‍ റോയെയും നഷ്ടമായി. ജേസണ്‍ റോയ് 21 റണ്‍സെടുത്തപ്പോള്‍ ഒരു റണ്‍സ് മാത്രമായിരുന്നു ഹെയ്ല്‍സിന്റെ സമ്പാദ്യം.പിന്നീട് ക്രീസിലെത്തിയ ദാവീദ് മലനും ഇയാന്‍ മോര്‍ഗനും തകര്‍പ്പന്‍ ബാറ്റിംഗോടെ കളം വാണപ്പോള്‍ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചു വന്നു. മോര്‍ഗന്‍ 80 റണ്‍സെടുത്ത് പുറത്താവാതെ നിന്നപ്പോള്‍ ദാവീദ് 53 റണ്‍സെടുത്ത് ഗ്രാന്‍ഡ്ഹോമിന് വിക്കറ്റ് സമ്മാനിച്ചു. ന്യൂസിലാന്‍ഡിന് വേണ്ടി ട്രെന്റ് ബോള്‍ട്ട് മൂന്നും ടിം സൗത്തി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡിന് ഓപ്പണര്‍ കോളിന്‍ മണ്‍റോ സ്വപ്‌ന തുടക്കമാണ് നല്‍കിയത്. 21 പന്തില്‍ 3 ബൗണ്ടറികളും 7 സിക്‌സറുകളുമടക്കം 57 റണ്‍സെടുത്ത് കോളിന്‍ മണ്‍റോ പുറത്താവുമ്പോള്‍ ടീം സ്‌കോര്‍ 6.3 ഓവറില്‍ 78 റണ്‍സെത്തിയിരുന്നു. 18 പന്തിലാണ് മണ്‍റോയുടെ അര്‍ധ സെഞ്ചുറി പിറന്നത്. എന്നാല്‍ മണ്‍റോ പുറത്തായതോടെ സ്‌കോറിംഗിന് വേഗം കുറഞ്ഞു.47 പന്തില്‍ 62 റണ്‍സെടുത്ത ഗുപ്ടില്‍ ദാവീദ് മലന് വിക്കറ്റ് സമ്മാനിച്ചു. കെയ്ന്‍ വില്യംസണ്‍ (8), റോസ് ടെയ്‌ലര്‍ (7) എന്നിവര്‍ നിരാശപ്പെടുത്തിയെങ്കിലും 37 റൺസെടുത്ത മാർക്ക് ചാപ്മാൻ ന്യൂസിലാൻഡിനെ വിജയത്തിനടുത്തെത്തിച്ചു. ഫൈനലിലേക്ക് യോഗ്യത നേടാനാവശ്യമായ 174 റൺസ് പിന്നിട്ടതോടെ ന്യൂസിലാൻഡ് ആശ്വാസത്തോടെയാണ് പിന്നീട് കളിച്ചത്. അത് കൊണ്ട് കളി തോൽക്കുകയും ചെയ്തു. 21ന് ഓക്കാലൻഡിൽ നടക്കുന്ന ഫൈനലിൽ ഓസ്ട്രേലിയയെ ന്യൂസിലാൻഡ് നേരിടും.
ഇംഗ്ലണ്ട് 2 റണ്‍സിന്റെ ആവേശകരമായ ജയം . പക്ഷെ ഫൈനലില്‍ എത്തിയത് ന്യൂസിലാൻഡ്.
February 18, 2018
No Comments
0 comments:
Post a Comment