അഞ്ച് വര്‍ഷത്തിനിടെ രോഹിത്ത് 12ാം തവണയാണ്

ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മ്മയെ തേടി നാണക്കേടിന്റെ റെക്കോര്‍ഡുകള്‍ ശ്രീലങ്കയ്‌ക്കെതിരെ നിദാഹാസ് ട്രോഫിയില്‍ ടീം ഇന്ത്യ പരാജയപ്പെട്ടതോടെയാണ് രോഹിത്തിനെ തേടി നാണക്കേടിന്റെ റെക്കോര്‍ഡുകള്‍ എത്തിയത്. മത്സരത്തില്‍ രോഹിത്ത് പൂജ്യനായും മടങ്ങിയിരുന്നു.  കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രോഹിത്ത് 12ാം തവണയാണ് പൂജ്യനായി മടങ്ങുന്നത്. ഇതോടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും അധികം പൂജ്യനായി മടങ്ങിയ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് രോഹിത്തിനെ തേടിയെത്തി.  മത്സരത്തില്‍ നാല് പന്ത് നേരിട്ട രോഹിത്തിനെ ചമേരയുടെ പന്തില്‍ മെന്‍ഡില്‍ പിടിച്ച് പുറത്താകുകയായിരുന്നു.  കൂടാതെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ശ്രീലങ്കയില്‍ ഇന്ത്യ ഏറ്റവാങ്ങിയ ആദ്യ തോല്‍വിയായും ഇത് മാറി. 2015ല്‍ ഗാലെ ടെസ്റ്റിലാണ് ഇന്ത്യ അവസാനമായി ശ്രീലങ്കയില്‍ തോല്‍വി വഴങ്ങിയത്.  മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ശിഖര്‍ ധവാന്റെ അര്‍ധ സെഞ്ച്വറി മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക ഒന്‍പത് പന്ത് അവശേഷിക്കെ മറികടക്കുകയായിരുന്നു


0 comments:

Post a Comment