ഐപിഎല്‍: നായകനെ പ്രഖ്യാപിച്ച് ഡല്‍ഹി

ഐപിഎല്ലില്‍ പുതിയ സീസണിന് ഡല്‍ഹി ഡയര്‍ ഡെവിള്‍സ് ഇറങ്ങുന്നത് പുതിയ നായകന് കീഴില്‍. മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറാണ് ഡല്‍ഹിയുടെ പുതിയ നായകന്‍. നീണ്ട ഏഴ് വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിച്ച മികവുമായാണ് ഗംഭീര്‍ ഡല്‍ഹിയെ നയിക്കാനെത്തുന്നത്.  ഡല്‍ഹിയുടെ നായകനായി വീണ്ടും തെരഞ്ഞെടുത്തത് തനിക്ക് ലഭിച്ച ബഹുമതിയായി കണക്കാക്കുന്നതായി ഗംഭീര്‍ പറഞ്ഞു.  ഐപിഎല്ലിലെ ആദ്യ മൂന്ന് സീസണുകളിലും ഡല്‍ഹിയുടെ താരമായിരുന്നു ഗംഭീര്‍. ശേഷം ഏഴ് വര്‍ഷം കൊല്‍ക്കത്തയെ നയിച്ച ഗംഭീര്‍ രണ്ട് തവണ ടീമിനെ കിരീട വിജയത്തിലും എത്തിച്ചിരുന്നു. കഴിഞ്ഞ താരലേലത്തില്‍ 2.8 കോടി രൂപ മുടക്കിയാണ് ഡല്‍ഹി ഗംഭീറിനെ സ്വന്തമാക്കിയത്.  ഗംഭീര്‍ തന്നെയായിരിക്കും ഡല്‍ഹിയുടെ ക്യാപ്റ്റന്‍ എന്ന സൂചനകള്‍ നേരത്തെ തന്നെ പരിശീലകന്‍ റിക്കി പോണ്ടിംഗ് വ്യക്തമാക്കിയിരുന്നു . ലേലത്തില്‍ ഒരു കൂട്ടം മികച്ച താരങ്ങളെയാണ് ഡല്‍ഹി സ്വന്തമാക്കിയത് .  കഴിഞ്ഞ ഐപിഎല്ലിലും മികച്ച പ്രകടനമാണ് ഗംഭീര്‍ ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റ്‌സ്മാന്‍ എന്ന നിലയിലും നടത്തിയത് . 41.5 ശരാശരിയില്‍ 498 റണ്‍സ് നേടിയ ഗംഭീര്‍ ആയിരുന്നു കഴിഞ്ഞ സീസണിലെ റണ്‍ വേട്ടയില്‍ രണ്ടാമന്‍ .  ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാന്‍ കഴിയാതെ പോയ ടീമാണ് ഡല്‍ഹി ഇത്തവണ മികച്ച ടീമിനെയും കോച്ചിനെയും അണിനിരത്തി കിരീടം നേടാന്‍ ഉറച്ചു തന്നെയാണ് ഡല്‍ഹിയുടെ വരവ്


0 comments:

Post a Comment