അടുത്ത തിരിച്ചടി; റസ്സലും പുറത്ത്

പാക് സൂപ്പര്‍ ലീഗില്‍ നിന്നും വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്ര റസ്സല്‍ പുറത്ത്. പരിക്കാണ് ഇസ്ലാമാബാദ് യുണൈറ്റഡ് താരമായ ആന്ദ്ര റസ്സലിന് തിരിച്ചടിയായത്. ഇസ്ലാമാബാദ് യുണൈറ്റഡ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.  മാര്‍ച്ച് നാലിന് നടന്ന ഇസ്ലാമബാദ് യുണൈറ്റഡ്-കറാച്ചി കിംഗ്‌സ് മത്സരത്തിനിടെയാണ് റസ്സലിന് പരിക്കേറ്റത്. പേശീവലിവാണ് താരത്തിന് വിനയായത്. പരിക്കേല്‍ക്കുമ്പോള്‍ മത്സരത്തില്‍ ബാറ്റിംഗോ ബൗളിംഗോ താരം ചെയ്തിട്ടുണ്ടായിരുന്നില്ല.  ‘കറാച്ചി കിംഗ്‌സിനെതിരായ മത്സരത്തില്‍ റസ്സിലിന് പിരിക്കേറ്റിരുന്നു. തുടര്‍ന്ന് നടന്ന എംആര്‍ഐ പരിശോധഫലത്തില്‍ കാര്യങ്ങള്‍ ശുഭകരമല്ല. ആയതിനാല്‍ റസ്സല്‍ ഭാവിയില്‍ ഈ ടൂര്‍ണ്ണമെന്റിന്റെ ഭാഗമാകില്ല’ ഇസ്ലമാബാദ് യുണെറ്റഡ് ടീം ഭാരവാഹികള്‍ അറിയിച്ചു.  അതെസമയം റസ്സിലിന്റെ പരിക്ക് ഐപിഎല്‍ പ്രാധിനിത്യത്തെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. റസ്സല്‍ പുറത്തായാല്‍ അത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാകും. പരിക്ക് മാറി താരം തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്തന്‍ ടീം.  അതെസമയം റസ്സലിന്റെ പരിക്ക് കൊല്‍ക്കത്ത നേരിടുന്ന രണ്ടാമത്തെ തിരിച്ചടിയാണ്. നേരത്തെ ബിഗ്ബാഷ് ലീഗിനിടെ ക്രിസ് ലിന്നിനും പരിക്കേറ്റിരുന്നു.  ഏപ്രില്‍ ഏഴിനാണ് ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. ദിനേഷ് കാര്‍ത്തികാണ് ഇത്തവണത്തെ കൊല്‍ക്കത്തന്‍ നായകന്‍





0 comments:

Post a Comment