ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങാനിരിക്കെ കിങ്‌സ് ഇലവന്‍ പഞ്ചാബ് പ്രതീക്ഷയിലാണ്. ഐപിഎല്ലിന്റെ എല്ലാ സീസണിലും കളിച്ച് ഒറ്റ കിരീടം പോലുമില്ലാത്ത ടീമെന്ന ദുഷ്‌പേര് ഇത്തവണ മാറ്റാനുറച്ച് തന്നെയാണ് ബോളിവുഡ് താരം പ്രീതി സിന്റയുടെ ഉടമസ്ഥതയിലുള്ള പഞ്ചാബ് ഇത്തവണ ഇറങ്ങുന്നത്. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാനായിരുന്ന വിരേന്ദര്‍ സേവാഗിനെ ടീമിന്റെ മെന്ററായി നിയമിച്ച പഞ്ചാബ് അശ്വിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ച് ആരാധകരെ അമ്പരപ്പിച്ചിരുന്നു.യുവരാജ് സിങ്ങായിരിക്കു കിങ്‌സ് ഇലവന്റെ തുറുപ്പുചീട്ടെന്നാണ് അശ്വിന്റെ വിലയിരുത്തല്‍. വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്ത് ആരാധകരെ സന്തോഷിപ്പിക്കാന്‍ ഇത്തവണയും യുവരാജിന് സാധിക്കുമെന്നാണ് ക്യാപ്റ്റന്റെ നിരീക്ഷണം.അതേസമയം, ഏറെ പരിചയസമ്പത്തുള്ള യുവരാജ് സിങിനെ തഴഞ്ഞാണ് അശ്വിന് ക്യാപ്റ്റനാക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്. അതേസമയം, യുവരാജ് സിങ് അശ്വിനെ ക്യാപ്റ്റനാക്കാനാണ് പിന്തുണച്ചതെന്ന് സേവാഗ് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇക്കാര്യമൊന്നും ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

0 comments:
Post a Comment