അവതാരപ്പിറവി? അക്രം രണ്ടാമന്‍ അണിയറയില്‍

ഒന്നര പതിറ്റാണ്ട് കാലം ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്‌നമായിരുന്നു പാകിസ്താന്‍ പേസ് ബൗളിംഗ് ഇതിഹാസം വസീം അക്രം. സ്വിംഗുകളുടെ സുല്‍ത്താന്‍ എന്നാണ് അക്രം അറിയപ്പെട്ടിരുന്നത് തന്നെ.  ഏകദിന ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമനാണ് പാക് ബോളര്‍. 534 വിക്കറ്റുകളുള്ള ശ്രീലങ്കന്‍ ബോളര്‍ മുത്തയ്യ മുരളീധരന് പിന്നില്‍ രണ്ടാമതായാണ് അക്രത്തിിന്റെ സ്ഥാനം. 502 ഏകദിന വിക്കറ്റുകളാണ് വസീം അക്രത്തിന്റെ സമ്പാദ്യം.  കഴിഞ്ഞ ദിവസം അക്രത്തിന്റെ ബൗളിംഗ് അനുസ്മരിക്കും വിധം പന്തെറിഞ്ഞ ഒരു കുട്ടിയെ കണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ട്വിറ്ററില്‍ ഫയ്സാന്‍ റഹ്മാന്‍ എന്നയാള്‍ ട്വീറ്റ് ചെയ്ത വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. എന്തായാലും വീഡിയോ അക്രമിന്റെ ശ്രദ്ധയിലും എത്തിയിട്ടുണ്ട്.ഒരുപക്ഷെ നമ്മുടെ അടുത്ത വസീം അക്രമായിരിക്കാം ഈ ബാലന്‍ എന്നാണ് ഷാനിയേര അക്രം  എന്നൊരാള്‍ ട്വിറ്ററില്‍ കുറിച്ചത്. എവിടെ അവന്‍ എന്നായിരുന്നു ഈ വീഡിയോ റീട്വീറ്റ് ചെയ്ത് അക്രത്തിന്റെ ചോദ്യം.  പ്രതിഭാധനരായവര്‍ ഈ രാജ്യത്തിന്റെ ഞരമ്പുകളിലൂടെ ഇപ്പോഴും ഒഴുകുന്നുണ്ട്. എന്നാല്‍  അത് പ്രകടിപ്പിക്കാനുള്ള അവസരങ്ങളും വേദികളും ഇല്ല. പക്ഷെ നമ്മള്‍ വേണ്ടത് ചെയ്യണമെന്നും  അക്രം ട്വിറ്ററില്‍ കുറിച്ചു





0 comments:

Post a Comment