തന്റെ ടീം ഫൈനലില്‍ എത്തിയാല്‍പോലും പാക്കിസ്ഥാനില്‍ കളിക്കില്ലെന്ന് ഇംഗ്ലീഷ് ടീം മുന്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന പാക്കിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സ് താരമായ പീറ്റേഴ്‌സണ്‍ മാധ്യമ പ്രവര്‍ത്തകരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഗ്ലാഡിയേറ്റേഴ്‌സ് ഫൈനലില്‍ എത്തിയാല്‍ പാക്കിസ്ഥാനില്‍ പോയി കളിക്കുമോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് താരം ഒറ്റയടിക്ക് മറുപടി പറഞ്ഞത്. ടൂര്‍ണമെന്റിലെ മൂന്ന് പ്ലേ ഓഫുകളില്‍ രണ്ട് മത്സരങ്ങള്‍ ഇത്തവണ കറാച്ചിയില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ടൂര്‍ണമെന്റിന്റെ അവസാന റൗണ്ടിലെത്തിയാല്‍ താരത്തിന്റെ സേവനം ഇതോടെ ടീമിന് ലഭ്യമാകില്ല.തീവ്രവാദ ആക്രമണം ഭയന്ന് ഒട്ടുമിക്ക രാജ്യങ്ങളും പാക്കിസ്ഥാനില്‍ കളിക്കാന്‍ വിമുഖത കാട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പീറ്റേഴ്‌സന്റെ പ്രതികരണം. അതേസമയം, കഴിഞ്ഞ വര്‍ഷം ലോക ഇലവനും പാക്കിസ്ഥാന്‍ ടീമും തമ്മിലുള്ള മത്സരം പാക്കിസ്ഥാനില്‍ വെച്ച് നടത്തിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താനാകുമെന്ന പ്രതീക്ഷയോടെയാണ് ഐസിസി പാക്കിസ്ഥാനില്‍ ഈ മത്സരം നടത്തിയത്.

0 comments:
Post a Comment