ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ചേര്‍ന്നു

ന്യൂസിലാന്‍ഡ് മുന്‍ താരവും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പരിശീലകനുമായിരുന്ന ഡാനിയല്‍ വെട്ടോറി ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഫ്രൈഞ്ചൈസി രാജ്ഷാഹി കിങ്‌സിന്റെ പരിശീലകനായി ചുമതലയേറ്റു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലടക്കം നിരവധി ടി20 ലീഗുകളില്‍ ടീമുകളെ പരിശീലിപ്പിച്ച താരത്തെ പരിശീലികനായി നിയമച്ചതില്‍ അഭിമാനമുണ്ടെന്ന് കിങ്‌സ് ഉടമകള്‍ വ്യക്തമാക്കി.ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ബെഗളൂരു, ബിഗ് ബാഷ് ലീഗില്‍ ബ്രിസ്ബണ്‍ ഹീറ്റ്, ടി20 ബ്ലാസ്റ്റില്‍ മിഡില്‍സെക്‌സ് എന്നീ ടീമുകള്‍ക്കാണ് ഇതിന് മുമ്പ് ഇടങ്കയ്യന്‍ ബോളര്‍ പരിശീലകനായിരുന്നത്.2016ല്‍ ബിപിഎല്ലില്‍ രണ്ടാം സ്ഥാനത്തെത്തിയ രാജ്ഷാഹി കിങ്‌സിന് കഴിഞ്ഞ സീസണില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം, വെട്ടോറിയെ പരിശീലകനായി നിയമിച്ചത് ടീമിന് പുതിയ ആത്മവിശ്വാസം നല്‍കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.


0 comments:

Post a Comment