ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും ക്രിക്കറ്റ് ലോകത്തിന്റെ കൈയ്യടി നേടി നേപ്പാള്‍. സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തില്‍ 116 റണ്‍സിന് തോല്‍വി നുണഞ്ഞെങ്കിലും നേപ്പാളിന്റെ ശക്തമായ പ്രതിരോധം ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കീഴടക്കി. സിംബാബ്‌വെയുടെ 380 റണ്‍സിന് മറുപടി ബാറ്റിംഗിന് ഇറങ്ങിയ നേപ്പാള്‍ നിശ്ചിത ഓവറില്‍ 264 റണ്‍സാണ് പൊരുതി നേടിയത്.ടോയ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 50 ഓവറില്‍ ആറുവിക്കറ്റ് നഷ്ടപ്പെടുത്തില്‍380 റണ്‍സ് അടിച്ചെടുത്തു. അതിവേഗ സെഞ്ചുറിയുമായി സിക്കന്ദര്‍ റാസയും (66 പന്തില്‍ 123), ബ്രെണ്ടന്‍ ടെയ്ലറും (100) ആണ് അവര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗില്‍ നേപ്പാള്‍ 50 ഓവറില്‍ എട്ടുവിക്കറ്റിന് 264 റണ്‍സെടുത്തു. ഗ്യാനേന്ദ മല്ല (32), ക്യാപ്റ്റന്‍ പരസ് ഖദ്ഗ (40), ശദ് വെസ്വേക്കര്‍ (52) പതിനാറുകാരന്‍ രാഹുല്‍ പൗഡല്‍ (30) എന്നിവര്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്തു.സിംബാബ്വെ ബൗളര്‍മാരെ കൂസാക്കാതെയാണ് നല്ല ആത്മവിശ്വാസത്തോടെയായിരുന്നു നേപ്പാള്‍ ബാറ്റ് വീശിയത്. ഒരു ടെസ്റ്റ് രാജ്യത്തിനെതിരേ നേപ്പാള്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. വെസ്റ്റ് ഇന്‍ഡീസ് ഉള്‍പ്പെടുന്ന യോഗ്യത റൗണ്ടില്‍ രണ്ടു ഗ്രൂപ്പുകളിലായി പത്തു ടീമുകള്‍ കളിക്കുന്നുണ്ട്.

0 comments:
Post a Comment