മര്‍ക്രത്തിന്റെ സെഞ്ച്വറി ഫലം കണ്ടില്ല:

ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഡര്‍ബനില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയ ജയത്തിലേക്ക്. മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 417 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ നാലാം ദിവസം സ്റ്റമ്പെടുക്കുമ്പോള്‍ 293 റണ്‍സിന് ഒന്‍പത് വിക്കറ്റ് എന്ന നിലയിലാണ്. 81 റണ്‍സെടുത്ത ക്വന്റണ്‍ ഡി കോക്കും റണ്‍സൊന്നുമെടുക്കാതെ മോണി മോര്‍ക്കലുമാണ് ക്രീസില്‍.  49 റണ്‍സിന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് തകര്‍ന്നിരുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിനെ ഡിബ്രൂയിനും, മാര്‍ക്രവും തമ്മിലുള്ള 87 റണ്‍സിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് രക്ഷിച്ചിരുന്നത്. ഡി ബ്രൂയന്‍ പുറത്തായതോടെ ഡി കോക്കുമായി ചേര്‍ന്ന് ഉഗ്രന്‍ പ്രകടനം കാഴ്ചവെച്ച മാര്‍ക്രം 218 ബോളില്‍ നിന്ന് 143 റണ്‍സെടുത്താണ് പുറത്തായത്.  അതേസമയം, ഓസ്‌ട്രേലിയന്‍ ബോളര്‍മാരില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് വീണ്ടും ബോളിങ്ങില്‍ മിന്നി. രണ്ടാം ഇന്നിങ്‌സിലും നാല് വിക്കറ്റ് നേടിയ സ്റ്റാര്‍ക്കാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഇന്നത്തെ കളി നിര്‍ത്തുമ്പോള്‍ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ സാധിച്ചത്


0 comments:

Post a Comment