മക്ലിയോഡിന്റെ അത്ഭുത ബാറ്റിങ്ങില്‍

ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് ഞെട്ടിപ്പിക്കുന്ന തോല്‍വി. തുടര്‍ച്ചയായ അട്ടിമറികള്‍ നടത്തി ഉഗ്രന്‍ ഫോമിലുള്ള അഫ്ഗാനിസ്ഥാനെ സ്‌കോട്ടലാന്‍ഡാണ് ഏഴ് വിക്കറ്റിന് അട്ടിമറിച്ചത്. 23 ഫോറുകളും ഒരു സിക്‌സുമടക്കം 157 റണ്‍സെടുത്ത കാലം മക്ലിയോഡിന്റെ അത്ഭുത ബാറ്റിങ്ങില്‍ അഫ്ഗാന്‍ ബോളര്‍മാര്‍ വട്ടം കറങ്ങി.  ഗ്രൂപ്പ് ബിയില്‍ നടന്ന പോരില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 255 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറുണ്ടാക്കിയിരുന്നു. സ്റ്റാര്‍ ബോളര്‍ റാഷിദ് ഖാനടക്കമുള്ള ബോളര്‍മാര്‍ ജയം കൊണ്ടുവരുമെന്ന പ്രതീക്ഷ ആരാധകര്‍ക്കുണ്ടായിരുന്നെങ്കിലും തുടക്കത്തിലെ പതര്‍ച്ചയില്‍ നിന്ന് അമ്പരപ്പിക്കുന്ന തിരിച്ചുവരവ് നടത്തി സ്‌കോട്‌ലാന്‍ഡ് ആദ്യ ജയം സ്വന്തമാക്കി.  21/2 എന്ന നിലയിലേക്ക് വീണ സ്‌കോട്‌ലാന്‍ഡിന് റിച്ചി ബെറിംഗ്ടണ്‍-കാലം മക്ലിയോഡ് സഖ്യത്തിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 47.2 ഓവറില്‍ 3 വിക്കറ്റുകളുടെ നഷ്ടത്തിലാണ് സ്‌കോട്‌ലാന്‍ഡിന്റെ വിജയം. മുജീബ് സദ്രാനും(2) റഷീദ് ഖാനുമാണ് അഫ്ഗാനിസ്ഥാന്റെ വിക്കറ്റ് നേട്ടക്കാര്‍.


0 comments:

Post a Comment