ശ്രീലങ്കയില്‍ നടക്കുന്ന നിദാഹാസ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീം യാത്ര തിരിച്ചു. മാര്‍ച്ച് ആറിന ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരം. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക. കോഹ്ലി, ധോണി എന്നിവര്‍ വിശ്രമം ആവശ്യപ്പെട്ട ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മ്മയ്ക്കാണ് ടീമിന്റെ നായകത്വം. ശിഖര്‍ ധവാനാണ് വൈസ്‌ക്യാപ്റ്റന്‍. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ഭുംറ, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, കുല്‍ദിപ് യാദവ് എന്നിവര്‍ക്കും ടൂര്‍ണമെന്റില്‍ വിശ്രമം നല്‍കിയിട്ടുണ്ട്. ഇന്ത്യയ്ക്കു പുറമേ ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകളാണ് നിദാഹാസ് ട്രോഫിയില്‍ മാറ്റുരയ്ക്കുക. മാര്‍ച്ച് അറ് മുതല്‍ 18 വരെയാണ് ടൂര്‍ണമെന്റ്. ടീം ഇന്ത്യ : രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശിഖാര്‍ ധവാന്‍, രാഹുല്‍, റെയ്ന, മനീഷ് പാണ്ടെ, ദിനേഷ് കാര്‍ത്തിക്ക്, ദീപക് ഹൂഡ, വാഷിംഗ് ടണ്‍ സുന്ദര്‍, ചഹല്‍, അക്ഷര്‍ പട്ടേല്‍, വിജയ് ശങ്കര്‍, ഷര്‍ദുല്‍ താക്കൂര്‍, ജയ്ദേവ് ഉനദ്കട്ട്, മൊഹമ്മദ് സിറാജ്, ഋഷഭ് പന്ത് ( വിക്കറ്റ് കീപ്പര്‍).

0 comments:
Post a Comment