നെടുംതൂണായ ഗംഭീറിനെ കൈവിട്ട കൊല്‍ക്കത്തയുടെ നീക്കത്തെ വളരെ ആകാംഷയോടും അത്ഭുതത്തോടെയുമാണ് ഐപിഎല്‍ പ്രേമികള്‍ കണ്ടത്. ലേലം കൂടി കഴിഞ്ഞപ്പോള്‍ ആരു നയിക്കും എന്നായി കൊല്‍ക്കത്തയുടെ ആശങ്ക. ടീമിനു കടുത്ത തലവേദന സൃഷ്ടിച്ച നായകന്‍ തിരഞ്ഞെടുപ്പിലേക്ക് പല പേരുകളും ഉയര്‍ന്നു വന്നു. ഒടുക്കം റോബിന്‍ ഉത്തപ്പ തന്നെയാവും നായനാവുക എന്ന് ഉറപ്പിച്ചിരിക്കവേയാണ് ദിനേശ് കാര്‍ത്തിക്കിനെ നായനാക്കി പ്രഖ്യാപിച്ച് കൊല്‍ക്കത്ത ആരാധകരെ ഞെട്ടിച്ചത്.ഇപ്പോളിതാ ക്യാപ്റ്റന്‍സിയെ കുറിച്ച് തന്റെ നിലപാട് തുറന്നു പറഞ്ഞിരിക്കുകയാണ് കാര്‍ത്തിക്. താരത്തിന്റെ സംസാരത്തില്‍ നിന്ന് ക്യാപ്റ്റന്‍സിയില്‍ രണ്ടും കല്‍പ്പിച്ചു തന്നെയാണ്. നായകസ്ഥാനം കിട്ടിയതിലുള്ള സന്തോഷം അറിയിച്ച താരം തന്റെ നിലപാടും വ്യക്തമാക്കി. ‘കൊല്‍ക്കത്ത നായകനാവാന്‍ കഴിഞ്ഞതില്‍ സന്തോഷം.പൊതുവേ ശാന്തനായ കളികാരനാണ് താന്‍, എന്നാല്‍ ശാന്തനായ ക്യാപ്റ്റനായിരിക്കില്ല. കാരണം ഉള്ളിന്റെ ഉള്ളില്‍ താന്‍ ശാന്തനല്ല.’വിരാട് കോഹ്ലി ഇന്ത്യന്‍ ടീമിനെ എങ്ങനെയാണോ നയിക്കുന്നത്, അത് പോലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നത്. ബാറ്റിംഗിലും ഫീല്‍ഡിംഗിലും മുന്നില്‍ നിന്ന് നയിക്കാന്‍ തനിക്ക് കഴിയണം, ഇപ്പോള്‍ കോഹ്ലി ചെയ്യുന്നത് പോലെ. ക്യാപ്റ്റന്‍സിയില്‍ കോഹ്ലിയെയാണ് ഞാന്‍ മാതൃകയാക്കുന്നത്.’ കാര്‍ത്തിക് പറഞ്ഞു.7.4 കോടി രൂപയ്ക്കാണ് 32 കാരനായ കാര്‍ത്തിക് കൊല്‍ക്കത്തയിലെത്തിയത്. മുന്‍പ് ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെ നയിച്ച പരിചയസമ്പത്ത് കാര്‍ത്തിക്കിനുണ്ട്. റോബിന്‍ ഉത്തപ്പയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഏപ്രില്‍ എട്ടിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം. ഏപ്രില്‍ ഏഴിനാണ് ഐപിഎല്‍ പൂരത്തിന് അരങ്ങുണരുക.

0 comments:
Post a Comment