മഹേല ജയവര്‍ധനെയുടെയും കുമാര്‍ ,സംഗക്കാരയുടെയും വിരമിക്കലോടെ കാറ്റു പോയ ബലൂണിന്റെ അവസ്ഥയാണ് ശ്രീലങ്കന്‍ ടീമിന്. മികച്ച ഫോമില്‍ നിന്നും ശോചനീയമായ അവസ്ഥയിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ് ശ്രീലങ്കന്‍ ടീം. ടീമില്‍ നിന്നും വിരമിച്ച താരങ്ങള്‍ക്ക് പകരം വെക്കാന്‍ ഉതകുന്ന ഒരു താരത്തെയും ടീമിന് കിട്ടിയില്ല എന്നതാണ് ഏറ്റവും വലിയ തിരിച്ചടി.ഇപ്പോളിതാ തിരിച്ചടികളുടെ കാലത്തിലുടെ കടന്നു പോകുന്ന ടീമിന് പുത്തനുണര്‍വു നല്‍കാന്‍ തിരിച്ചെത്തുകയാണ് വിരമിച്ച സൂപ്പര്‍ താരം ജയവര്‍ധനെ. പക്ഷേ അത് കളിക്കാരാനായിട്ടല്ലെന്ന് മാത്രം. ടീമിന്റെ മെന്ററായാണ് സൂപ്പര്‍ താരം മടങ്ങിയെത്തുന്നത്. ഈ ആഴ്ച തുടങ്ങാനിരിക്കുന്ന നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി20 പരമ്പരയ്ക്കുള്ള ലങ്കന്‍ ടീമിന്റെ മെന്ററായി ജയവര്‍ധനയെ നിയമിച്ച് കഴിഞ്ഞു. മോശം പ്രകടനത്തിലൂടെ സഞ്ചരിക്കുന്ന ലങ്കന്‍ ടീമിന് ജയവര്‍ധനെയുടെ സാന്നിധ്യം കരുത്താകുമെന്നാണ് ലങ്കന്‍ ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന പരിശീലകനാണ് ജയവര്‍ധനെ. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ടീം ഖുല്‍ന ടൈറ്റന്‍സിന്റെയും പരിശീലകനായിട്ടുള്ള താരം, ഇംഗ്ലണ്ട് ദേശീയ ടീമിന്റെ ബാറ്റിംഗ് ഉപദേഷ്ടാവായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഈ മാസം ആറിനാണ് നിദാഹാസ് ട്രോഫി ആരംഭിക്കുക. ശ്രീലങ്കയ്ക്ക് പുറമേ ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ആദ്. മത്സരം. ജയവര്‍ധനയുടെ സാമിപ്യത്തിലൂടെ ഒരു കിടിലന്‍ തിരിച്ചു വരവാണ് ലങ്കന്‍ ടീം സ്വപ്‌നം കാണുന്നത്

0 comments:
Post a Comment