പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ പോലെ അത്ര കാഷ്‌റിച്ച് ടൂര്‍ണമെന്റൊന്നും അല്ല. വമ്പന്‍ താരങ്ങളുമില്ല. എന്നാലും മത്സരങ്ങളുടെ ആവേശത്തിന് ഒട്ടും കുറവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രന്റണ്‍ മക്കുല്ലം നയിക്കുന്ന ലാഹോര്‍ ക്വാലന്‍ഡാര്‍സും മിസ്ബാഹുല്‍ ഹഖ് നയിക്കുന്ന ഇസ്ലാമബാദ് യുണൈറ്റഡും തമ്മില്‍ നടന്ന പോരിന്റെ ആവേശമാണ് സോഷ്യല്‍ മീഡിയ നിറയെ. ആദ്യം ബാറ്റ് ചെയ്ത് ഇസ്ലാമബാദ് യുണൈറ്റഡിനെ 20 ഓവറില്‍ 121 റണ്‍സിന് ചുരുട്ടിക്കൂട്ടിയ ക്വാലന്‍ഡാര്‍സ് മറുപടി ബാറ്റിങ്ങില്‍ ഇതേ സ്‌കോറിന് പുറത്തായി. മത്സരത്തിന്റെ അവസാന ഓവറില്‍ ഏഴ് റണ്‍സ് മാത്രം വേണ്ടിയിരുന്ന ക്വാലന്‍ഡാര്‍സിന് രണ്ട് വിക്കറ്റും കൈവശമുണ്ടായിരുന്നു. മക്കുല്ലം റണ്‍ ഔട്ടായെങ്കിലും ജയിക്കാന്‍ ക്വാലന്‍ഡാര്‍സിന് വേണ്ടിയിരുന്നത് മൂന്ന് ബോളില്‍ നിന്ന് ഒരു റണ്‍സ് മാത്രം. എന്നാല്‍, പാക്കിസ്ഥാനി പേസര്‍ മുഹമ്മദ് സാമിയുടെ ഉഗ്രന്‍ ബൗണ്‍സില്‍ ഇര്‍ഷാദ് പുറത്തായതോടെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ആദ്യ സൂപ്പര്‍ ഓവറിലേക്ക് മത്സരം കടന്നു. മക്കുല്ലവും ഫകര്‍സമാനുമാണ് സൂപ്പര്‍ ഓവറില്‍ ലാഹോറിന് വേണ്ടി ബാറ്റിങ്ങിനിറങ്ങിയത്. 15 റണ്‍സില്‍ ലാഹോറിന്റെ സൂപ്പര്‍ ഓവര്‍ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഇസ്ലാമബാദിന് അവസാന രണ്ട് ബോളില്‍ നിന്നും വേണ്ടിയിരുന്നത് എട്ട് റണ്‍സായിരുന്നു. വെസ്റ്റന്‍ഡീസ് താരം ആന്ദ്രെ റസലായിരുന്നു ക്രീസില്‍. ഇതിനിടയില്‍ ഒരു വൈഡ് വഴങ്ങിയ ലാഹോറിനെതിരേ പിന്നീടുള്ള രണ്ട് ബോളില്‍ ഒരു ഫോറും ഒരു സിക്‌സും പായിച്ച് റസല്‍ ഇസ്ലാമബാദിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു

0 comments:
Post a Comment