ഇന്ത്യന്‍ നായകനെ സ്വപ്‌നം കണ്ട് പാക്ക് ആരാധകര്‍

കായിക പ്രേമികള്‍ക്ക് എന്നും ആവേശം പകരുന്ന മത്സരങ്ങളാണ് ഇന്ത്യ പാക്ക് മത്സരങ്ങള്‍. ഇരു രാഷ്ട്രങ്ങളിലും തമ്മിലുള്ള ബന്ധം കായിക മേഖലയിലും രാഷ്ട്രീയ രംഗത്തും മോശമാകുന്ന സാഹചര്യത്തിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് പാക്ക് ആരാധകരുടെ പിന്തുണ.  ഇന്ത്യന്‍ താരങ്ങളില്‍ ആരെയും പി എസ് എല്ലില്‍ ( പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്) കളിക്കാന്‍ പിസിബി അനുവദിക്കുന്നില്ല. അതു പോലെ തന്നെ ഐപിഎല്ലില്‍ ഒരു പാക്ക് താരവും കളിക്കുന്നില്ല.  പക്ഷേ ഇന്ത്യന്‍ നായകന്‍ കോഹ്ലിയുടെ സാന്നിധ്യം പി എസ് എല്ലില്‍ വേണമെന്ന ആഗ്രഹം പങ്കുവച്ചിരിക്കുകയാണ് ആരാധകര്‍. ഇത് പരസ്യമായി ആരാധകര്‍ ഗാലറിയില്‍ ബാനര്‍ മുഖേന അറിയിച്ചിരുന്നതിന്റെ ദൃശ്യമാണ് ഇപ്പോള്‍ വെെറലായിരിക്കുന്നത്


0 comments:

Post a Comment