യുവതാരങ്ങള്‍ക്ക് കഴിവു തെളിയിക്കാന്‍ ഐപി എല്‍ അവസരം നല്‍കുന്നതായി മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ. ഇന്ത്യന്‍ ടീമിന്റെ നായകന്‍, പരിശീലകന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കുംബ്ലെ നേരെത്തെ മുംബൈ ഇന്ത്യന്‍സിന്റെ കോച്ചിംഗ് സ്റ്റാഫിലുമുണ്ടായിരുന്നു. രാജ്യത്തെ യുവതാരങ്ങള്‍ക്ക് പ്രയോജനം നല്‍കുന്നുണ്ട് ഐപിഎല്‍. കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച മത്സരം പരിചയം ലഭിച്ചു. അന്താരാഷ്്ട്ര താരങ്ങളുടെ കൂടെ കളിക്കുന്നത് മികച്ച ശൈലി രൂപപ്പെടത്തുന്നതിനു സഹായിക്കും. സമ്മര്‍ദ്ദങ്ങളില്ലാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ ഇതു വരെ സഹായിക്കുന്നതായി കുംബ്ലെ വിലയിരുത്തുന്നു. ഐപിഎല്ലില്‍ കളിക്കുന്നത് വഴി അവര്‍ക്ക് കൂടുതല്‍ പക്വത വരും. അന്തരാഷ്ട്ര താരങ്ങളെ നേരിടുന്നത് വഴി വിജയം നേടുന്നതിനു ഇത് ഇവര്‍ക്ക് ശക്തിപകരുന്നതായി കുംബ്ലെ പറഞ്ഞു.

0 comments:
Post a Comment